ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 640ല്‍പരം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി 

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ പത്താം വാര്‍ഷിക ആഘോഷചടങ്ങിന്റെ  ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി. നിര്‍വ്വഹിക്കുന്നു
ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ വിഭാഗം 640-ല്‍ പരം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി
കൊച്ചി : കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കേരളത്തിലെ ഏറ്റവും വലുതും സമഗ്രവുമായ ട്രാന്‍സ്പ്ലാന്റ് സെന്ററുകളിലൊന്നായ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ വിഭാഗം 640-ല്‍ പരം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി  ഒപ്പം ട്രാന്‍സ്പ്ലാന്റ് സെന്ററിന്റെ പത്താം വാര്‍ഷികവും ആഘോഷിച്ചു. പത്താം വര്‍ഷികത്തിന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി. നിര്‍വ്വഹിച്ചു. ‘ആരോഗ്യത്തിന്റെയും പ്രത്യാശയുടെയും മികച്ചൊരു പാരമ്പര്യം കെട്ടിപ്പടുക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച രോഗികള്‍, അവരുടെ കുടുംബങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സമൂഹത്തിന്റേതാണ് ഈ പത്ത് വര്‍ഷത്തെ നാഴികക്കല്ലെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഹെപ്പറ്റോ പാന്‍ക്രിയാറ്റോ ബിലിയറി & അബ്‌ഡോമിനല്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു.ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ ‘ലിവര്‍ ഗ്രാഫ്റ്റ് റീയൂസ്’ (കരള്‍ ഗ്രാഫ്റ്റ് പുനരുപയോഗം)ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയില്‍ ജീവനുള്ള ദാതാവില്‍ നിന്നും ഒരേസമയമുള്ള കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ, കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ ആദ്യത്തെ ഇരട്ടക്കുട്ടികള്‍ തുടങ്ങി ഒട്ടേറെ വെല്ലുവിളികളെയും ഈ കലയളവില്‍ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ വിഭാഗം അഭിമുഖീകരിച്ചു.
.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു