ഫെര്‍ട്ടിലിറ്റി കെയറില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ബിര്‍ള ഫെര്‍ട്ടിലിറ്റി

കൊച്ചി: ബിര്‍ള ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഐവിഎഫ് കോഴിക്കോട് 17 വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ കേന്ദ്രം വിദഗ്ധ ഫെര്‍ട്ടിലിറ്റി ചികിത്സാ സൗകര്യങ്ങള്‍ സുതാര്യവും സമഗ്രവുമായ ക്ലിനിക്കല്‍ നിലവാരത്തോടെ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അത്യാധുനിക എംബ്രിയോളജി ലബോറട്ടറി, പ്രീഇംപ്ലാന്റേഷന്‍ ജനിതക പരിശോധന, ഫെര്‍ട്ടിലിറ്റി സംരക്ഷണം തുടങ്ങിയ വിപുലമായ സേവനങ്ങളിലേക്ക് വളര്‍ന്ന സ്ഥാപനം, ഇന്ന് മേഖലയിലെ ഒരു സമഗ്ര പ്രത്യുത്പാദന ചികിത്സാ കേന്ദ്രമായി മാറി..

കേരളത്തിലെ ഫെര്‍ട്ടിലിറ്റി നിരക്ക് 1.3 ആയി കുറയുകയും, കുടുംബജീവിതം ആരംഭിക്കുന്നത് മുപ്പതുകളിലേക്ക് നീട്ടിവെക്കുന്ന പ്രവണത വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിര്‍ള ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഐവിഎഫ് കേന്ദ്രത്തിന്റെ സേവനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. സങ്കീര്‍ണ്ണമായ കേസുകളില്‍പ്പോലും കൃത്യമായ രോഗനിര്‍ണ്ണയത്തിലൂടെയും ഓരോ ദമ്പതികള്‍ക്കും അനുയോജ്യമായ വ്യക്തിഗത ചികിത്സാ പദ്ധതികളിലൂടെയും ബിര്‍ള ഫെര്‍ട്ടിലിറ്റി വിജയം കൈവരിക്കുന്നു. ആവര്‍ത്തിച്ചുള്ള ഇംപ്ലാന്റേഷന്‍ പരാജയങ്ങള്‍ നേരിട്ടവര്‍ക്ക് ശാസ്ത്രീയമായ ഇടപെടലുകളിലൂടെ മാതൃത്വം സാധ്യമാക്കിയ നിരവധി വിജയഗാഥകള്‍ ഇതിനകം കേന്ദ്രം രചിച്ചുകഴിഞ്ഞു.

പി.എം.ഒ.എസ് പോലുള്ള അവസ്ഥകള്‍ക്കും പുരുഷ വന്ധ്യതയ്ക്കും ശാസ്ത്രീയ ചികിത്സ ലഭ്യമാക്കുന്നതില്‍ കേന്ദ്രം വലിയ അനുഭവസമ്പത്താണ് നേടിയതെന്ന് റീജിയണല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ. യു. കുഞ്ഞിമൊയ്തീന്‍ വ്യക്തമാക്കി. സാമൂഹിക സമ്മര്‍ദ്ദത്താല്‍ പലപ്പോഴും പുരുഷന്മാര്‍ ചികിത്സ തേടാന്‍ വൈകുന്ന സാഹചര്യം നിലവിലുണ്ടെന്നും, രോഗബോധവല്‍ക്കരണത്തിലൂടെയും പ്രാദേശിക ഭാഷയിലുള്ള കൗണ്‍സിലിംഗിലൂടെയും ഈ പ്രവണതയില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളിലും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള സുതാര്യമായ ചികിത്സാ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കുമെന്ന് കുഞ്ഞിമൊയതീന്‍ കൂട്ടിച്ചേര്‍ത്തു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു