കോഴിക്കോട് : മാരുതി സുസുക്കി ഇന്ത്യ രാജ്യത്തെ 6,000ാമത് സര്‍വീസ് ടച്ച്‌പോയിന്റ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. 1,820 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ കോയ റോഡിലാണ് അത്യാധുനിക സര്‍വീസ് കേന്ദ്രം തുറന്നത്. വാഹന സര്‍വീസിനൊപ്പം ബോഡി റിപ്പയര്‍, ഇലക്ട്രിക് വാഹന സര്‍വീസ്, ചാര്‍ജിങ് സൗകര്യങ്ങളും ലഭ്യമാണ്. രാജ്യത്തെ 3,000-ത്തിലധികം നഗരങ്ങളിലും പട്ടണങ്ങളിലുമായി മാരുതി സുസുക്കിയുടെ സര്‍വീസ് ശൃംഖല പ്രവര്‍ത്തിക്കുന്നതായി കമ്പനി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 502 പുതിയ സര്‍വീസ് ടച്ച്‌പോയിന്റുകള്‍ ആരംഭിച്ച കമ്പനി 2.84 കോടി വാഹനങ്ങള്‍ക്ക് സേവനം നല്‍കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തുടനീളം 500 പുതിയ സര്‍വീസ് ടച്ച്‌പോയിന്റുകള്‍ കൂടി ആരംഭിക്കാനാണ് ലക്ഷ്യമെന്ന് കമ്പനി അധികൃര്‍ അറിയിച്ചു.

