കൊച്ചി: ഡിപി വേള്‍ഡിന്റെ മറൈന്‍ സര്‍വീസസ് ബിസിനസ്, ഷിപ്പിംഗ് സൊല്യൂഷന്‍സ് 2,500+ ടിഇയു കണ്ടെയ്നര്‍ കപ്പലായ ഡിപി വേള്‍ഡ് ഇന്‍ഡസിനെ ഏറ്റെടുത്ത് ഫഌറ്റ് ശേഷി വിപുലീകരിച്ചു. ഇതോടെ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍ക്കിടയിലെ ചരക്ക് ഗതാഗത ശേഷി വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു.ഡിപി വേള്‍ഡ് ഷിപ്പിംഗ് സൊല്യൂഷന്‍സിന്റെ കോസ്റ്റല്‍ ശൃംഖല നിലവില്‍ 14 തുറമുഖങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. 10 കപ്പലുകളുടെ ഫഌറ്റുള്ള കമ്പനി 2025ല്‍ 4.73 ലക്ഷം ടിഇയുവിലധികം ചരക്ക് കൈകാര്യം ചെയ്തു. ഇന്ത്യന്‍ പതാകയേന്തുന്ന ഡിപി വേള്‍ഡ് ഇന്‍ഡസിന്റെ ഏറ്റെടുക്കല്‍ ദീര്‍ഘദൂര കരഗതാഗതത്തിന് വിശ്വസനീയമായ ബദലാകുമെന്ന് ഡിപി വേള്‍ഡ് മറൈന്‍ സര്‍വീസസിന്റെ ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഗണേഷ് രാജ് പറഞ്ഞു.

