ഹെർബലൈഫ് ഇന്ത്യ പുതിയ ‘ഡേറ്റ്സ് കാരമൽ’ ഫ്ലേവർ അവതരിപ്പിച്ചു

കൊച്ചി: ഹെർബലൈഫ് ഇന്ത്യ ഫോർമുല 1 ന്യൂട്രിഷണൽ ഷേക്ക് ശ്രേണിയിൽ പുതിയ ‘ഡേറ്റ്സ് കാരമൽ’  ഫ്ലേവർ അവതരിപ്പിച്ചു. ഈന്തപ്പഴത്തിന്റെയും കാരമലിന്റെയും രുചിയിലുള്ള പുതിയ ഫ്ലേവർ നിലവിലുള്ള വാനില, ഡച്ച് ചോക്ലേറ്റ്, മാങ്ങ, കുൽഫി, റോസ് ഖീർ എന്നീ ഫ്ലേവറുകൾക്കൊപ്പമാണ് വിപണിയിലെത്തിയിരിക്കുന്നത്. ഓരോ സർവിംഗിലും 9 ഗ്രാം പ്രോട്ടീൻ, 3 ഗ്രാം ഫൈബർ, 19 വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ മാറുന്ന ഭക്ഷണശീലങ്ങളും രുചി വൈവിധ്യവും പരിഗണിച്ചാണ് പുതിയ ഫ്ലേവർ അവതരിപ്പിച്ചതെന്ന് ഹെർബലൈഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ അജയ് ഖന്ന പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു