തൂഫാന്‍ ഐക്യദാര്‍ഡ്യ റാലിയുമായി പ്രൊഫ.മോനമ്മ കോക്കാട്ട്

പുക അരുത്, പുകയരുത് ജീവിതം എന്ന മുദ്രാവാക്യവുമായി പ്രൊഫ.മോനമ്മ കോക്കാട്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൂഫാന്‍ ഐക്യദാര്‍ഡ്യ റാലി കലൂര്‍ സ്റ്റേഡിയത്തില്‍ ടി.ആര്‍.ദേവന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ലഹരി വിരുദ്ധ പദ്ധതിയായ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുക അരുത് പുകയരുത് ജീവിതം എന്ന മുദ്രാവാക്യവുമായി പ്രൊഫ. മോനമ്മ കോക്കാട്ടിന്റെ നേതൃത്വത്തില്‍ കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ റാലി സംഘടിപ്പിച്ചു. റാലി ഫെയ്‌സ് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ടി.ആര്‍.ദേവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

1999 -ല്‍ ഹൈക്കോടതി വിധി വന്നപ്പോള്‍ നാട്ടില്‍ പുകവലിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ചെറുപ്പക്കാരുടെ ഇടയില്‍ ലിംഗഭേദമന്യേ പുകവലി കൂടി വരികയാണെന്നും, പുകവലിയില്‍ തുടങ്ങി മാരക രാസലഹരിയിലേയ്ക്ക് യുവതലമുറ വഴുതി വീഴുകയാണെന്നും ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണെന്നും പ്രൊഫ.മോനമ്മ കോക്കാട്ട് പറഞ്ഞു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കലൂര്‍ സ്‌റ്റേഡിയത്തില്‍ നെവര്‍ മീ ടു ഡ്രഗ്‌സ് എന്ന സന്ദേശവുമായി നോട്ടീസ് വിതരണവും നടത്തി. ചടങ്ങില്‍ സൗമി സെബാസ്റ്റിയന്‍, അഡ്വ.എം.ജി. ശ്രീജിത്ത്, ടി.ആര്‍.ദേവന്‍, ജീവന്‍ ലാല്‍ രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു