‘പാരിസ് വിത്ത് ലവ് ‘വാച്ച് ശേഖരം സ്വിസ് ടൈം ഹൗസ് അവതരിപ്പിച്ചു

കൊച്ചി: രാഗ ബൈ ടൈറ്റന്‍, റീട്ടെയില്‍ പങ്കാളിയായ സ്വിസ് ടൈം ഹൗസുമായി സഹകരിച്ച് പാരിസ് വിത്ത് ലവ് എന്ന പേരില്‍ പ്രത്യേക വാച്ച് ശേഖരം അവതരിപ്പിച്ചു. സെയ്ന്‍ നദിയുടെയും മൂലിന്‍ റൂഷിന്റെയും പ്രചോദനത്തില്‍ സ്ത്രീകള്‍ക്കായി ഒരുക്കിയ ആഡംബര വാച്ച് ശേഖരമാണ് പാരിസ് വിത്ത് ലവ്. കളക്ഷനില്‍ റിവേഴ്സ് വിസ്പര്‍, റിപ്പിള്‍സ് ഓഫ് ഡിസയര്‍, സ്‌കാര്‍ലറ്റ്സ് സീക്രറ്റ് എന്നീ മൂന്ന് ടൈംപീസുകളാണ് ഉള്‍പ്പെടുന്നത്. 41,995 രൂപ മുതല്‍ 55,495 രൂപ വരെയാണ് വില. വയലിനിസ്റ്റ് അമല്‍ വര്‍ഗീസ്, ശരത് നന്ദകുമാര്‍, ഹരിഗൗരി നന്ദ, ഗായിക ജിയ ജീന്‍, സ്റ്റൈലിസ്റ്റ് സി.കെ.ലാമിന, ടൈറ്റന്‍ വാച്ചസ് എം.ബി.ആര്‍ മെര്‍ച്ചന്‍ഡൈസിങ് ഹെഡ് ജി.സുരേഷ്, സ്വിസ് ടൈം ഹൗസ് ഡയറക്ടര്‍ അബ്ദുള്‍ കരീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വിസ് ടൈം ഹൗസ് 40 വര്‍ഷമായി ടൈറ്റന്‍ വാച്ച് കമ്പനിയുടെ വിതരണക്കാരാണ്. ചടങ്ങില്‍ പാരിസ് വിത്ത് ലവ് ശേഖരം അണിഞ്ഞ് മോഡലുകളുടെ റാംപ് വോക്കും സംഘടിപ്പിച്ചിരുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു