കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന ട്രഷററായി പി.സി.ജേക്കബിനെയും, സംസ്ഥാന സെക്രട്ടറിയായി ജിമ്മി ചക്യത്തിനെയും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പ്രഖ്യാപിച്ചു. ജൂലൈ 26-ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രൂപീകരിച്ച സംസഥാന സമിതി യോഗത്തിലാണ് സംസ്ഥാന പ്രസിഡന്റ് ഇരുവരെയും പ്രഖ്യാപിച്ചത്.. 2019 മുതല്‍ എറണാകുളം ജില്ലാ പ്രസിഡന്റാണ് പി.സി.ജേക്കബ്. 2024 മുതല്‍ എറണാകുളം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റാണ് ജിമ്മി ചക്യത്ത്.

