കൊച്ചി: കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും ഓണത്തിന്റെ കൂട്ടായ്മയുടെ സന്ദേശവും ആഘോഷിക്കുന്ന പുതിയ പ്രചാരണചിത്രം ബിർള ഒപസ് പെയിന്റ്സ് പുറത്തിറക്കി. പൂക്കളത്തിന്റെ പ്രമേയത്തിലൂടെയാണ് ചിത്രം “നിരവധി നിറങ്ങൾ ചേർന്നാൽ പൂക്കളം, നിരവധി ഹൃദയങ്ങൾ ചേർന്നാൽ ഓണം” എന്ന സന്ദേശം പങ്കുവയ്ക്കുന്നത്. അമ്മമ്മയുടെ ഓർമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വന്തം താമസസമുച്ചയത്തിൽ പൂക്കളം ഒരുക്കാൻ യുവതി നടത്തുന്ന ശ്രമവും അതിലൂടെ ഒരു സമൂഹം ഒന്നിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിറങ്ങൾ വീടുകളെ മനോഹരമാക്കുന്നതുപോലെ ആളുകളെ കൂടുതൽ അടുപ്പിക്കുകയും മറക്കാനാകാത്ത ഓർമകൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന സന്ദേശമാണ് ചിത്രത്തിലൂടെ നൽകുന്നതെന്ന് ബിർള ഒപസ് പെയിന്റ്സ് മാർക്കറ്റിങ് വിഭാഗം മേധാവി ഇന്ദർപ്രീത് സിങ് പറഞ്ഞു.

