കൊച്ചി: കൃത്യമായ നിറപ്രതിഫലനവും കണ്ണുകള്‍ക്ക് കൂടുതല്‍ സുഖകരമായ പ്രകാശവും നല്കുന്ന ഫിലിപ്സ് ഫോക്കസ്ഗ്ലോ ലൈറ്റിംഗ് ശ്രേണി ‘സിഗ്നിഫൈ’ അവതരിപ്പിച്ചു. വായന, പഠനം, വീട്ടിലിരുന്നുള്ള ജോലി എന്നിവയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ ശ്രേണി സി.ആര്.ഐ. 90-ല്‍ കൂടുതലുള്ള സാങ്കേതികവിദ്യയിലൂടെ വസ്തുക്കളുടെ യഥാര്‍ഥ നിറം കാണാന്‍ സഹായിക്കുന്നു. ഐ കംഫര്‍ട്ട് ടെക്നോളജി ഉപയോഗിച്ച് ഫ്ലിക്കര്‍ കുറയ്ക്കുന്നതിനാല്‍ ദീര്‍ഘനേരം വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കണ്ണുകളുടെ ക്ഷീണം കുറയുമെന്നും കമ്പനി അറിയിച്ചു. 12 വാട്ട് എല്‍ഇഡി ബള്‍ബ്, 25, 30 വാട്ട് ബാറ്റന്, സ്കൈ, ഓര്‍ബിറ്റ് ഡെസ്ക് ലാമ്പുകള്‍ എന്നിവയാണ് പുതിയ ശ്രേണിയിലുള്ളത്. ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചതെന്ന് സിഗ്നിഫൈ ഗ്രേറ്റര്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് ഹെഡ് സി.അരുണ്‍ കുമാര്‍ പറഞ്ഞു.

