സാമൂഹിക പ്രതിബദ്ധത ; എച്ച്ഡിഎഫ്‌സി ബാങ്ക് 1,316.18 കോടി ചിലവഴിച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് തങ്ങളുടെ സാമൂഹിക പ്രിതിബദ്ധത പദ്ധതിയായ ‘പരിവര്‍ത്തന്‍’  കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,316.18 കോടി രൂപ ചിലവഴിച്ചതായി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. 498 അതിര്‍ത്തി ഗ്രാമങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലുമായി പതിനോരായിരത്തിലധികം ഗ്രാമങ്ങളുടെ വികസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക വിനിയോഗിച്ചതെന്നും ബാങ്ക് അറിയിച്ചു.  ഗ്രാമീണ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാര്‍ഗം, കൃഷി, ശുചിത്വം, ജലസംരക്ഷണം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചത്. ഇതിലൂടെ 10.77 കോടി പൗരന്മാര്‍ക്ക് പ്രയോജനം ലഭ്യമാക്കാനായതായി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ കൈസാദ് ഭരുച അറിയിച്ചു. ബാങ്കിന്റെ സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു