‘പൊന്‍ ഓണം’ ഓഫര്‍ പ്രഖ്യാപിച്ച് എം.ജി മോട്ടോര്‍

കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് ഓണം സ്‌പെഷ്യല്‍ ഫെസ്റ്റീവ് ക്യാംപയിന്‍ എംജി പൊന്നോണം ആരംഭിച്ചു. എംജിയുടെ തിരഞ്ഞെടുത്ത വാഹനങ്ങളുടെ ഓണം പര്‍ച്ചേസുകള്‍ക്ക് നല്‍കുന്ന ക്യാഷ് ഓഫറുകള്‍ക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സൗജന്യ ചാര്‍ജിങ് ബെനഫിറ്റുകളും ഉപയോക്താക്കള്‍ക്ക് സ്വര്‍ണ നാണയവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് എം.ജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇ.വിയായ എം.ജി വിന്‍ഡ്സര്‍ കിലോമീറ്ററിന് 3.99 രൂപ നിരക്കില്‍ ബാസ് പ്ലാനിനൊപ്പം 9.99 ലക്ഷം എന്ന പ്രാരംഭവിലയില്‍ സ്വന്തമാക്കാം. ഓഫര്‍ കാലയളവില്‍ 1000 യൂണിറ്റ് സൗജന്യചാര്‍ജിംഗ് ആനുകൂല്യങ്ങള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് സ്വര്‍ണനാണയവും ലഭിക്കും.45,000 രൂപ വരെ ആനുകൂല്യങ്ങളും സ്വര്‍ണനാണയം ഓണസമ്മാനവുമായി നല്‍കുന്ന എംജി കോമറ്റ് ഇ.വിക്ക് 4.99 ലക്ഷം രൂപ വിലയും കിലോമീറ്ററിന് 3.20 വാടകയുമാണ് ഈടാക്കുന്നത്.

എം.ജി ഇസഡ്.എസിന് ഇവിക്കൊപ്പം 2000 യൂണിറ്റ് സൗജന്യ ചാര്‍ജിങും 2.15 ലക്ഷം രൂപ വരെയുള്ള അധിക ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 11.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന എം.ജി ഹെക്ടറിനൊപ്പം സ്വര്‍ണനാണയവും 60000 രൂപവരെയുള്ള ആനുകൂല്യങ്ങളും ലഭ്യമാണ്. ആസ്റ്ററിന് 2.20 ലക്ഷം രൂപ വരെയുള്ള ആകര്‍ഷങ്ങളായ ആനൂകൂല്യങ്ങളാണ് എം.ജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡി പ്ലസ് സെഗ്മെന്റ് എസ്.യു.വിയായ എം.ജി മജസ്റ്റര്‍ 42.49 ലക്ഷം രൂപ മുതല്‍ സ്വന്തമാക്കാനാകും.എംജിയുടെ സുപ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ് കേരളം. കേരളത്തിലെ ജനങ്ങളുടെ ആഘോഷത്തില്‍ പങ്കാളികളാകുന്നതിനാണ് എംജി പൊന്നോണം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഉത്സവകാലം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷകരമാക്കാനും അത്യാധുനിക സാങ്കേതികവിദ്യ നിറഞ്ഞ പ്രീമിയം ഉടമസ്ഥതാ അനുഭവം ലഭ്യമാക്കാനും ഓഫറിലൂടെ സാധിക്കുമെന്ന് എം.ജി മോട്ടോര്‍ ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ ലക്ഷ്മി സുബ്ബരാജ് പറഞ്ഞു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു