കൊച്ചി: ഓണാഘോഷങ്ങള്‍ക്ക് കൂടുതല്‍ ഭംഗി പകരാന്‍ പ്രത്യേക ഓണം ക്യാമ്പയിന്‍ അവതരിപ്പിച്ച് പെപെ ജീന്‍സ് ലണ്ടന്‍.കേരളത്തിന്റെ സാംസ്‌കാരിക തനിമയും ഓണാഘോഷത്തിന്റെ ആവേശവും സമകാലിക ഡെനിം ഫാഷന്‍ ശൈലിയില്‍ അവതരിപ്പിക്കുകയാണ് പ്രചാരണത്തിലൂടെ പെപെ ജീന്‍സ്. ഈ ഉത്സവസീസണില്‍ ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിനെ കൂടുതല്‍ പരിചയപ്പെടാനും സംസ്ഥാനത്തുടനീളമുള്ള പെപെ ജീന്‍സ് സ്റ്റോറുകളില്‍ എത്തി ഷോപ്പിംഗ് കൂടുതല്‍ ആസ്വാദ്യകരമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ പ്രചാരണം.ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍, ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ആശയവിനിമയം, പ്രാദേശിക ഇന്‍ഫ്ലുവന്‍സര്‍മാരുമായുള്ള സഹകരണം എന്നിവയിലൂടെ ബ്രാന്‍ഡിന്റെ ദൃശ്യസാന്നിധ്യം വര്‍ദ്ധിപ്പിക്കാനും, സ്റ്റോറുകളിലെത്തി പെപെ ജീന്‍സിന്റെ ഏറ്റവും പുതിയ സ്റ്റൈലുകള്‍ കണ്ടെത്താന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കാനും ഈ പ്രചാരണം ലക്ഷ്യമിടുന്നു.പരിചിതമായ പ്രാദേശിക പശ്ചാത്തലങ്ങളും സാംസ്‌കാരിക ഘടകങ്ങളും ആധുനിക ഡെനിം വസ്ത്രധാരണരീതികളും ഒത്തുചേരുന്നതിലൂടെ കേരളത്തിന്റെ ഊര്‍ജ്ജസ്വലതയും സവിശേഷതയും ദൃശ്യാവിഷ്‌കാരത്തില്‍ പ്രതിഫലിക്കുന്നു. ഔട്ട്‌ഡോര്‍ പ്രചാരണത്തിന് പുറമെ, വാട്‌സ്ആപ്പ്, എസ്എംഎസ് എന്നിവയിലൂടെ കേരളത്തിലെ പെപെ ജീന്‍സ് ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തുന്ന ഒരു പ്രത്യേക സിആര്‍എം പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.നിലവിലുള്ള ഉപഭോക്താക്കളെ ഉത്സവകാല ഓഫറുകളെക്കുറിച്ച് അറിയിക്കാനും അവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സ്റ്റോറുകള്‍ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കാനും നേരിട്ടുള്ളതും വ്യക്തിഗതവുമായ ആശയവിനിമയ രീതികള്‍ ഈ പ്രചാരണം ഉപയോഗപ്പെടുത്തും. പെപെ ജീന്‍സിന്റെ തനതായ ശൈലി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഓണാഘോഷങ്ങളുടെ ചൈതന്യം കൂടി ഉള്‍ക്കൊള്ളുന്ന ഒരു പ്രചാരണമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പെപെ ജീന്‍സ് ലണ്ടന്‍ (ഇന്ത്യ) സിഇഒ രാകേഷ് ജല്ലിപ്പള്ളി പറഞ്ഞു

