ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധന്‍ പ്രൊഫ. ഡോ. അന്റോണിയോ കൊളംബോ കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ എത്തുന്നു

കൊച്ചി : കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക കാര്‍ഡിയോളജി പ്രഭാഷണം സെപ്റ്റംബര്‍ 21-ന് വൈകിട്ട് 4-ന് കോളേജ് ക്യാമ്പസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഇന്നലെ, ഇന്ന്,നാളെ എന്ന വിഷയത്തില്‍ ആധുനിക ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയിലെ ആഗോള പ്രതിഭയും ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള പ്രമുഖ ഗവേഷകനുമായ പ്രൊഫ. ഡോ.അന്റോണിയോ കൊളംബോ മുഖ്യ പ്രഭാഷണം നടത്തും.

കൊറോണറി സ്റ്റെന്റിംഗ്, ഇന്‍ട്രാവാസ്‌കുലര്‍ ഇമേജിംഗ്, സ്ട്രക്ചറല്‍ ഹാര്‍ട്ട് ഇന്റര്‍വെന്‍ഷന്‍സ് എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ വിപ്ലവകരമായ ചികിത്സാ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ട പ്രൊഫ. ഡോ.അന്റോണിയോ കൊളംബോ നിലവില്‍ ഇറ്റലി, മിലാന്‍ ഹ്യൂമാനിറ്റാസ് യൂണിവേഴ്‌സിറ്റി പ്രൊഫസറും ഹ്യൂമാനിറ്റാസ് റിസര്‍ച്ച് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ‘ലെജന്‍ഡ് ഇന്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍’ ബഹുമതി നേടിയിട്ടുള്ള പ്രൊഫ. അന്‍ോണിയോ ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്.

നവീകരിച്ച കാര്‍ഡിയോളജി ഒ പി യുടെ ഉത്ഘാടനവും ഡോ. പ്രൊഫ. ഡോ.അന്റോണിയോ കൊളംബോ നിര്‍വ്വഹിക്കുമെന്ന് മലങ്കര ഓര്‍ത്തഡോക്ള്‍സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ്് പ്രതിനിധികളായ പ്രൊഫ.ഡോ.ലൂയി ഫിഷര്‍,ഡോ. ഈപ്പന്‍ പുന്നൂസ്, ജേക്കബ് ജോയ് എന്നിവര്‍ എറണാകുളം പ്രസ്സ് ക്ല്ബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേമേളനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 96564 34983 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

 

 

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു