കൊച്ചി : പച്ചാളം എസ് ആര് എം റോഡില്‍ പ്രവര്‍ത്തിക്കുന്ന വിന്‍സെന്‍ഷ്യന്‍ സഭയുടെ ഗൂഡ്നസ് ഫിലിം സ്കൂളിന്റെയും ഡിപോള്‍ ഐഎംഡി യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് സ്വീകരണവും ബിരുദദാന ചടങ്ങും സംഘടിപ്പിച്ചു. ബിരുദദാന ചടങ്ങ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്തു.
വിന്‍സെന്‍ഷ്യന്‍ സഭയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ.അലക്സ് ചാലങ്ങാടി, കോളെജ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് തോപ്പിലാന്‍, ഡോ. റിബിന് ചിറ്റുപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. വിവിധ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി റോജി ജോണ്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എ, കൊച്ചി മേയര്‍ വി കെ മിനിമോള്‍, കൗണ്‍സിലര്‍ ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍, മാനേജര്‍ ഫാ. വര്‍ഗീസ് മേനാച്ചേരി, റോണി ദേവസ്യ, ബിന്ദു, ജോഷ്മി എന്നിവരും പങ്കെടുത്തു.

