കൊച്ചി : ടെന്‍പിന്‍ ബൗളിംഗ് അസോസിയേഷന്‍ ഓഫ് കേരളയും നീര്‍ജ സ്‌കൂള്‍ ഓഫ് ഏവിയേഷന്‍സും ലുലു ഫണ്‍ട്യൂറയില്‍ സംയുക്തമായി സംഘടിപ്പിച്ച അഖില കേരള ടെന്‍പിന്‍ ബൗളിംഗ് റാങ്കിങ് ടൂര്‍ണമെന്റില്‍ തൃക്കാക്കര സ്വദേശി ഷാബിന്‍ ഇബ്രാഹിം ഒന്നാം സ്ഥാനം നേടി. മത്സരത്തില്‍ നോര്‍ത്ത് പറവൂരില്‍ നിന്നുള്ള സി.ഐ. ഷബിന്‍, കെ.വി. വിനീഷ് എന്നിവര്‍ രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വിവിധ ജില്ലകളില്‍ നിന്നായി മുപ്പത്തിയഞ്ചോളം പ്രമുഖ ബൗളിംഗ് താരങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ടി.ബി.എ.കെ. പ്രസിഡന്റ് അലി ഉവൈസ്, വൈസ് പ്രസിഡന്റ് ജോസഫ് ജെയിംസ് ചിറ്റിലപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

