ഓൾ ഇന്ത്യ മിലിട്ടറി ഫോട്ടോഗ്രാഫി മത്സരം 2026: എൻട്രികൾ ക്ഷണിച്ചു

കൊച്ചി: 2026-ലെ നാവികസേനാ വാര ആഘോഷങ്ങളുടെ ഭാഗമായി സതേൺ നേവൽ കമാൻഡിന്റെ ആഭിമുഖ്യത്തിൽ 14-ാമത് മിലിട്ടറി ഫോട്ടോ എക്സിബിഷനും ഓൾ ഇന്ത്യ മിലിട്ടറി ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കുന്നു. നവംബർ 20 മുതൽ 22 വരെ കൊച്ചി ഫോറം മാളിലാണ് എക്സിബിഷൻ നടക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സായുധ സേനകളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. 2025 നവംബർ 20-നും 2026 ഒക്ടോബർ 31-നും ഇടയിൽ എടുത്ത ചിത്രങ്ങളാകണം സമർപ്പിക്കേണ്ടത്. ഫോട്ടോ ജേണലിസ്റ്റുകൾക്കും ഫോട്ടോഗ്രാഫർമാർക്കും പരമാവധി മൂന്ന് ഫോട്ടോകൾ വരെ അയക്കാം. 12×18 ഇഞ്ച് വലുപ്പത്തിലും 300 DPI റെസല്യൂഷനിലുമുള്ള ചിത്രങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള അനുയോജ്യമായ ക്യാപ്ഷനോടെ sncmilphoto@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് 2026 നവംബർ 10-ന് മുൻപായി അയക്കേണ്ടതാണ്. വിജയികൾക്ക് ആകർഷകമായ പണപ്പരസ്കാരവും സർട്ടിഫിക്കറ്റും മെമന്റോയും നൽകും. വിജയികളെ നവംബർ 22-ന് എക്സിബിഷൻ വേദിയിൽ പ്രഖ്യാപിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു