ഫാബ് അക്കാദമി 2027 കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബർ 5

കൊച്ചി : ഡിജിറ്റൽ ഫാബ്രിക്കേഷനിലും പ്രോട്ടോടൈപ്പിംഗിലും പ്രായോഗിക പരിശീലനം നൽകുന്ന ‘ഫാബ് അക്കാദമി 2027’ പ്രോഗ്രാമിലേക്ക് ഫാബ്‌ലാബ് കേരള അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (KSUM) പിന്തുണയോടെ പ്രവർത്തിക്കുന്ന ഫാബ്‌ലാബ് കേരളയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

സാങ്കേതികവിദ്യാ പ്രേമികൾ, ഡിസൈനർമാർ, എൻജിനീയർമാർ, വളർന്നുവരുന്ന സംരംഭകർ എന്നിവർക്കായി രൂപകൽപ്പന ചെയ്ത ഈ കോഴ്‌സിൽ 3D പ്രിന്റിംഗ്, സിഎൻസി മെഷീനിംഗ്, ഇലക്ട്രോണിക്‌സ്, ഡിജിറ്റൽ മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിൽ പദ്ധതി അധിഷ്ഠിത പരിശീലനം ലഭിക്കും. ആശയങ്ങളെ യഥാർത്ഥ പ്രോട്ടോടൈപ്പുകളാക്കി മാറ്റാനും പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനും ഇത് വഴി ഒരുങ്ങും.

താൽപ്പര്യമുള്ളവർക്ക് https://ksum.in/fabacademy എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഡിസംബർ 5 ആണ്. കോഴ്‌സിന്റെ ഘടന, യോഗ്യത, ഫീസ് തുടങ്ങിയ കൂടുതൽ വിവരങ്ങൾ https://fabacademy.fablabkerala.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു