ആരോഗ്യ മേഖലയിലെ വിദേശ കുത്തകകളുടെ ചൂഷണത്തെ എന്ത് വിലകൊടുത്തും സർക്കാർ നേരിടും: മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹരണ ആശുപത്രിയുടെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച സുവര്‍ണ്ണ ജൂബില ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പ്രസംഗിക്കുന്നു. ഇക്ബാല്‍ വലിയവീട്ടില്‍, അഗസ്റ്റസ് സിറിള്‍, അഡ്വ.ബി.എ.അബ്ദുല്‍ മുത്തലിബ്, അജയ് തറയില്‍, ഉമ തോമസ് എം.എല്‍.എ, ഹൈബി ഈഡന്‍ എം.പി, എം.ഒ ജോണ്‍, മുഹമ്മദ് ഷിയാസ് എം.എല്‍.എ, ടി.ജെ.വിനോദ് എം.എല്‍.എ, മേയര്‍ അഡ്വ.വി.കെ.മിനിമോള്‍, ഡോമിനിക് പ്രസന്റേഷന്‍, ഇന്ദിരാ ഭായ് പ്രസാദ്, ഡോ.ഹസീന മുഹമ്മദ്, ബി.ബിന്ദു മാധവ് തുടങ്ങിയവര്‍ മുന്‍നിരയില്‍.

കൊച്ചി : ആരോഗ്യ മേഖലയിലെ വൻകിട ബഹുരാഷ്ട്ര കുത്തകകളുടെ ചൂഷണത്തെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി നിർമ്മിച്ച സുവർണ്ണ ജൂബിലി ബ്ലോക്കിന്റെയും ജനകീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ, സഹകരണ ആശുപത്രികളെ എന്തു വിലകൊടുത്തും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും, വൻതുക മുടക്കി ഡയഗ്നോസ്റ്റിക്, ഫാർമസ്യൂട്ടിക്കൽ മേഖലകൾ ഏറ്റെടുത്ത് ഉയർന്ന വിലയ്ക്ക് മറിച്ചുവിറ്റ് ലാഭം കൊയ്യുന്ന മാഫിയകളെ തടയാൻ സർക്കാർ അടിയന്തര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിർദ്ധനർക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ മേഖലയിൽ സമഗ്ര സംഭാവന നൽകിയ ഭീമ ജൂവൽസ് ചെയർമാൻ ബി. ബിന്ദുമാധവിനെയും, സുവർണ്ണ ജൂബിലി ബ്ലോക്കിന്റെ നിർമ്മാണം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയ കരാറുകാരൻ കെ.വി. ജോസഫിനെയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു.

കൊച്ചിൻ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽസ് സൊസൈറ്റി പ്രസിഡന്റ് എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റി സെക്രട്ടറി അജയ് തറയിൽ, വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ്, ഹൈബി ഈഡൻ എം.പി, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ, എം.എൽ.എമാരായ ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ഉമ തോമസ്, മുൻ എം.എൽ.എ ഡൊമിനിക് പ്രസന്റേഷൻ എന്നിവർ സംസാരിച്ചു.

കൂടാതെ സൊസൈറ്റി ഡയറക്ടർമാരായ അഗസ്റ്റസ് സിറിൾ, ടി.എച്ച്. റഷീദ്, ആലപ്പാട്ട് മുരളീധരൻ, ഡോ. ഹസീന മുഹമ്മദ്, ഇക്ബാൽ വലിയ വീട്ടിൽ, ഇന്ദിരാ ഭായ് പ്രസാദ്, എൻ.എ. അബ്രഹാം, പി.ഡി. അശോകൻ, കെ.പി. വിജയകുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു