കൊച്ചി :ഈ ഉത്സവ സീസണിൽ ജനപ്രിയ മോഡലുകളായ മാഗ്നൈറ്റ്, ഗ്രാവൈറ്റ് എന്നിവയുടെ തിരഞ്ഞെടുത്ത വകഭേദങ്ങളിൽ അധിക ചെലവില്ലാതെ സിഎൻജി റെട്രോഫിറ്റ്മെന്റ് സൗകര്യം പ്രഖ്യാപിച്ച് നിസ്സാൻ ഇന്ത്യ. നിസ്സാൻ മാഗ്നൈറ്റിന്റെ നോൺ-ടർബോ വകഭേദങ്ങളിലും നിസ്സാൻ ഗ്രാവൈറ്റിന്റെ അർഹമായ ടെക്ന സെഗ്മെന്റിലുമാണ് ഈ പ്രത്യേക ആനുകൂല്യം ലഭ്യമാകുന്നത്. പരിമിതകാല ഓഫറിന്റെ കാലാവധി 2026 നവംബർ 16 വരെയായിരിക്കും.
ഓഫറിന്റെ ഭാഗമായി മാഗ്നൈറ്റിന്റെ തിരഞ്ഞെടുത്ത വകഭേദങ്ങളിൽ 74,999 രൂപയും, ഗ്രാവൈറ്റിൽ 85,999 രൂപയും വിലമതിക്കുന്ന സിഎൻജി റെട്രോഫിറ്റ്മെന്റ് സൗകര്യം ഉപഭോക്താക്കൾക്ക് തികച്ചും സൗജന്യമായി ലഭിക്കും. സർക്കാർ അംഗീകൃത റെട്രോഫിറ്റ്മെന്റ് കിറ്റുകൾക്കൊപ്പം, വാഹനത്തിന്റെ സാധാരണ വാറന്റിക്ക് പുറമെ 3 വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെയുള്ള തേർഡ്-പാർട്ടി വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

