സ്കോഡ ഓട്ടോ ഇന്ത്യ; ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെ എണ്ണം 350 കടന്നു

കൊച്ചി : രാജ്യത്തുടനീളമുള്ള വിതരണ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെ (Customer Touchpoints) എണ്ണം 350 കടത്തി. 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 193 നഗരങ്ങളിലേക്ക് കമ്പനിയുടെ സാന്നിധ്യം വ്യാപിച്ചു. 2026 ഒക്ടോബർ 30-ന് മണിപ്പൂരിലെ ഇംഫാലിൽ പുതിയ കേന്ദ്രം ആരംഭിച്ചതോടെയാണ് 350 എന്ന നാഴികക്കല്ല് കമ്പനി പിന്നിട്ടത്. മണിപ്പൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ സ്കോഡ ഓട്ടോ ഫോക്സ്‌വാഗൺ ഇന്ത്യ ഗ്രൂപ്പ് ബ്രാൻഡാണ് സ്കോഡ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 85 ശതമാനം വളർച്ചയാണ് സ്കോഡയുടെ നെറ്റ്‌വർക്കിൽ ഉണ്ടായത്. 79 ഡീലർ പങ്കാളികളുടെ സഹകരണത്തോടെ 270 സെയിൽസ് പോയിന്റുകളും 203 ആഫ്റ്റർ സെയിൽസ് കേന്ദ്രങ്ങളും ഉൾപ്പെടെ വിപുലമായ ശൃംഖലയാണ് നിലവിൽ കമ്പനിക്കുള്ളത്. 2026 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ ആകെ വിൽപ്പനയുടെ 25 ശതമാനത്തിലധികവും പുതിയ ഷോറൂമുകൾ വഴിയാണ് ലഭ്യമായത്.

2026-ൽ ഇംഫാൽ, വാസായ്, ബാലസോർ, ഖമ്മം, ജോർഹട്ട് ഉൾപ്പെടെ 11 പുതിയ നഗരങ്ങളിലേക്കാണ് കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചത്. ഉപഭോക്തൃ സേവനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സ്കോഡയുടെ ബാംഗ്ലൂരിലെ ഡീലർഷിപ്പ്, 18 കാർ ബ്രാൻഡുകളെ ഉൾപ്പെടുത്തി നടത്തിയ കാർപിഎച്ച്ഡി (CarPhD) സർവേയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. രാജ്യത്തെ കൂടുതൽ ഉപഭോക്താക്കളിലേക്ക് സ്കോഡയുടെ വിൽപന-വിൽപനാനന്തര സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ശൃംഖലാ വിപുലീകരണമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു