കൊച്ചി : ദീപാവലി ആഘോഷങ്ങളുടെയും വാർഷിക മുഹൂർത്ത വ്യാപാരത്തിന്റെയും ഭാഗമായി ദേശീയ ഓഹരി വിപണിയിൽ (എൻ.എസ്.ഇ) പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. എൻ.എസ്.ഇ. എംഡിയും സിഇഒയുമായ ആശിഷ് കുമാർ ചൗഹാൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പരമ്പരാഗത ലക്ഷ്മി പൂജയിലും വ്യാപാര ആരംഭം കുറിച്ചുകൊണ്ടുള്ള മണി മുഴക്കൽ ചടങ്ങിലും പ്രശസ്ത ചലച്ചിത്ര താരങ്ങളായ പൂനം ധില്ലൺ, പത്മിനി കോലാപുരെ, ഷീബ അഗർവാൾ, പ്രമുഖ ചലച്ചിത്രകാരൻ ഭരത്ബാല, ശ്രീ രാം ലാൽ, സ്വാമി വിജ്ഞാനന്ദ ജി എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. ഭാരതീയ സാംസ്കാരിക പാരമ്പര്യവും സാമ്പത്തിക വളർച്ചയും ഒത്തുചേരുന്ന ഈ വേളയിൽ നിക്ഷേപകർക്ക് ഏവരും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവർഷം ആശംസിച്ചു.

