ബിനാലെ ഏഴാം പതിപ്പ്: ക്യൂറേറ്റോറിയൽ ആശയങ്ങൾ അവതരിപ്പിക്കാൻ കദെർ അത്തിയ മുംബൈയിൽ

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിന്റെ ക്യുറേറ്റോറിയൽ ആശയങ്ങൾ അവതരിപ്പിക്കുന്ന ആദ്യ പൊതു ചടങ്ങ് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (KBF) നേതൃത്വത്തിൽ മുംബൈയിൽ സംഘടിപ്പിക്കുന്നു. ഏഴാം പതിപ്പിന്റെ ക്യുറേറ്ററായ പ്രശസ്ത അൾജീരിയൻ-ഫ്രഞ്ച് കലാകാരൻ കദെർ അത്തിയ (Kader Attia) ചടങ്ങിൽ തന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കും.

മുംബൈ ഫോർട്ടിലെ ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയ (CSMVS) മ്യൂസിയം മെയിൻ ലോണിൽ 2026 നവംബർ 14-ന് വൈകിട്ട് 6:30-നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തുടർന്ന് കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റും പ്രമുഖ സമകാലിക കലാകാരനുമായ ജിതീഷ് കല്ലാട്ടും കദെർ അത്തിയയും തമ്മിലുള്ള സംഭാഷണവും നടക്കും.

ഹാംബർഗിലെ എച്ച്.എഫ്.ബി.കെയിൽ ടൈം-ബേസ്ഡ് മീഡിയ പ്രൊഫസറായ കദെർ അത്തിയ, ചരിത്രം, ഓർമ്മകൾ, വീണ്ടെടുപ്പുകൾ, കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള കലാസൃഷ്ടികളിലൂടെയാണ് ആഗോളതലത്തിൽ ശ്രദ്ധേയനായത്. ബിനാലെ രണ്ടാം പതിപ്പിന്റെ (‘വേൾഡ് എക്സ്പ്ലൊറേഷൻസ്’) ക്യുറേറ്ററായിരുന്ന ജിതീഷ് കല്ലാട്ടിന്റെ പങ്കാളിത്തവും ചടങ്ങിന്റെ മാറ്റുകൂട്ടും. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയായ കൊച്ചി-മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പ് 2027 ഡിസംബർ 12-ന് കൊച്ചിയിൽ ആരംഭിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു