കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് എറണാകുളം ജില്ലാ സമ്മേളനം

കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് എറണാകുളം ജില്ലാ സമ്മേളനം ടി. ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു. എം. എൻ. ഗോപാലകൃഷ്ണൻ, എം. എൻ. ശശി, കെ. വി. പി. കൃഷ്ണകുമാർ, പി. ഒ. ദേവസി, വി. അബ്ദുൾ ബഷീർ, വി. വി. ഗോവിന്ദൻ തുടങ്ങിയവർ സമീപം.

കൊച്ചി : കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് എറണാകുളം ജില്ലാ സമ്മേളനം സംഘടനയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കൊച്ചി ജി ഓഡിറ്റോറിയത്തിൽ നടന്നു. ടി. ജെ. വിനോദ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാട്ടർ അതോറിറ്റി ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്ന കാര്യത്തിൽ നിശ്ചയദാർഢ്യത്തോടെ സർക്കാർ മുന്നോട്ടു പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി. ഒ. ദേവസി അധ്യക്ഷത വഹിച്ചു.

പെൻഷൻ പരിഷ്കരണ കുടിശ്ശിക, ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി (DCRG), കമ്മ്യൂട്ടേഷൻ, ടെർമിനൽ സറണ്ടർ, പെൻഷൻ അനോമലി തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസം അടിയന്തരമായി പരിഹരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 2019 ജൂലൈ ഒന്നിനുശേഷം വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാൻ സംഘടന തുടർനടപടികൾ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ സെക്രട്ടറി എ. എം. സഗീർ, ഡിസിസി സെക്രട്ടറി കെ. വി. പി. കൃഷ്ണകുമാർ, വി. അബ്ദുൾ ബഷീർ, കെ. ജെ. ആൻഡ്രൂസ്, എം. വി. ചാർളി, വി. വി. ഗോവിന്ദൻ, എം. എൻ. ശശി, പി. ഡി. ശരത്ചന്ദ്രൻ, ടി. ടി. സേവ്യർ, കെ. എ. സുൾഫിക്കർ, എം. എൻ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എം. വി. ബേബി സ്വാഗതവും ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ വി. കെ. സുരേഷ് ബാബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 2027 ജനുവരി 9-ന് കണ്ണൂരിൽ സംഘടനയുടെ സംസ്ഥാന സമ്മേളനം നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു