പുറവങ്കര ‘പൂർവ സിറ്റിസ്‌പെയർ’ കൊച്ചിയിൽ അവതരിപ്പിച്ചു

കൊച്ചി: പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ പുറവങ്കര ലിമിറ്റഡ് കൊച്ചിയിലെ ഇടപ്പള്ളിയിൽ 18 ഏക്കറോളം വിസ്തൃതിയിലുള്ള സംയോജിത ടൗൺഷിപ്പ് പദ്ധതിയായ ‘പൂർവ സിറ്റി’യുടെ ഭാഗമായി ‘പൂർവ സിറ്റിസ്‌പെയർ’ (Purva CitySpire) അവതരിപ്പിച്ചു. 2,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ വികസന മൂല്യം (GDV). 33 നിലകൾ വരെയുള്ള ആറ് ടവറുകളിലായി 1,056 പ്രീമിയം 2, 3 ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളാണ് പദ്ധതിയിലുള്ളത്. 1,271 ചതുരശ്ര അടി മുതൽ 1,895 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളുടെ വില 1.44 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. പദ്ധതിയുടെ 50 ശതമാനത്തിലധികം സ്ഥലവും തുറസ്സായ ഇടങ്ങളായി ഒരുക്കിയിരിക്കുന്നതിനൊപ്പം താഴത്തെ നിലയിലും പോഡിയം തലത്തിലും വിശാലമായ ലാൻഡ്‌സ്‌കേപ്പ് സൗകര്യങ്ങളുമുണ്ട്.

സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും സ്വകാര്യതയും ഉറപ്പാക്കുന്ന തരത്തിൽ മൂന്ന് വശങ്ങളും തുറന്ന രീതിയിലും ഓരോ നിലയിലും ആറ് വീടുകൾ മാത്രമുള്ള രീതിയിലുമാണ് അപ്പാർട്ട്‌മെന്റുകളുടെ രൂപകൽപ്പന. 42,700 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള രണ്ട് ക്ലബ് ഹൗസുകളിലായി എല്ലാ പ്രായക്കാർക്കും അനുയോജ്യമായ 40-ലധികം ജീവിതശൈലി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ബൗളിംഗ് അലേ, ഗോൾഫ് സിമുലേറ്റർ, നഗരക്കാഴ്ചകളും നക്ഷത്രനിരീക്ഷണവും സാധ്യമാക്കുന്ന ഡെക്ക്, ഔട്ട്‌ഡോർ ഡെക്കോടുകൂടിയ ഉയരത്തിലുള്ള വർക്ക് ഫ്രം ഹോം മേഖല എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇടപ്പള്ളി മെട്രോ സ്റ്റേഷൻ, എൻ.എച്ച് 66, എൻ.എച്ച് 544 എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പദ്ധതിക്ക് സമീപമായി ലുലു മാൾ, കാക്കനാട്ടെ ഇൻഫോപാർക്ക്, സ്മാർട്ട്‌സിറ്റി, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്), ആസ്റ്റർ മെഡ്‌സിറ്റി, അമൃത ആശുപത്രി എന്നിവയും സ്ഥിതി ചെയ്യുന്നു.

വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയും അടിസ്ഥാന സൗകര്യ വികസനവും കാരണം കൊച്ചി പുറവങ്കരയ്ക്ക് പ്രധാന വിപണിയായി തുടരുകയാണെന്ന് പുറവങ്കര ലിമിറ്റഡ് സൗത്ത് സി.ഇ.ഒ മല്ലാന സസാലു പറഞ്ഞു. കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡിന്റെ സമീപകാല റിപ്പോർട്ട് പ്രകാരം ഇടപ്പള്ളി പോലുള്ള ഓഫ്-സിബിഡി (Off-CBD) മേഖലകളിൽ ഭവനവിലയിൽ പ്രതിവർഷം ഏകദേശം 11 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും, കൊച്ചിയിലെ ഭവന ആവശ്യകതയുടെ 20 മുതൽ 30 ശതമാനം വരെ പ്രവാസികളിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Spread the love

മറുപടി രേഖപ്പെടുത്തുക