കൊച്ചി: ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളുടെ ശ്രേണി വിപുലീകരിച്ച് പ്രമുഖ ബ്രാൻഡായ സ്റ്റേ ഫ്രീ പുതിയ ‘സ്റ്റേ ഫ്രീ പ്രോ കംഫർട്ട് പീരിയഡ് പാന്റി’ (Stayfree Pro Comfort Period Panty) വിപണിയിലിറക്കി. ആർത്തവ സമയത്ത് കൂടുതൽ സുഖവും സുരക്ഷയും ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ ഉൽപ്പന്നം 360 ഡിഗ്രി ലീക്കേജ് പ്രൊട്ടക്ഷൻ, ശരീരത്തിന് അനുയോജ്യമായ ഫിറ്റ്, ഉയർന്ന ആഗിരണശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നു. രാത്രിയിലും യാത്രകളിലും അമിത രക്തസ്രാവമുള്ള ദിവസങ്ങളിലും പൂർണ്ണ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
എം-എൽ (M-L), എൽ-എക്സ്‌എൽ (L-XL), എക്സ്‌എൽ-എക്സ്‌എക്സ്എൽ (XL-XXL) എന്നീ മൂന്ന് വലുപ്പങ്ങളിൽ ലഭ്യമായ ഉൽപ്പന്നത്തിന്റെ രണ്ട് പാന്റികൾ അടങ്ങിയ പായ്ക്കിന് 50 രൂപ മുതലാണ് വില. ഇതിന്റെ വിപണന പ്രചാരണത്തിന്റെ ഭാഗമായി ‘സിറ്റ്. സ്റ്റാൻഡ്. സ്റ്റേ ഫ്രീ!’ (Sit. Stand. Stayfree!) എന്ന പുതിയ ഡിജിറ്റൽ ക്യാമ്പയിനും കമ്പനി ആരംഭിച്ചിട്ടുണ്ട്.

