ഫോൺപേയും കേരള സ്റ്റാർട്ടപ്പ് മിഷനും ധാരണാപത്രത്തിൽ ഒപ്പുവച്ചു

കൊച്ചി : കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനായി പ്രമുഖ ഫിൻടെക് കമ്പനിയായ ഫോൺപേയും (PhonePe) കേരള സ്റ്റാർട്ടപ്പ് മിഷനും (KSUM) ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു. ഹഡിൽ ഗ്ലോബൽ 2026 (Huddle Global 2026) വേദിയിൽ മുഖ്യമന്ത്രി വി. ഡി. സതീശന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം കൈമാറിയത്.

പങ്കാളിത്തത്തിന്റെ ഭാഗമായി കെ.എസ്.യു.എമ്മിൽ (KSUM) രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾക്ക് ഫോൺപേയുടെ പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനത്തിലൂടെ സുരക്ഷിതവും കാര്യക്ഷമവുമായ ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യങ്ങൾ ലഭ്യമാകും. ഇതിനൊപ്പം പ്രത്യേക സാങ്കേതിക സഹായം, വേഗത്തിലുള്ള ഓൺബോർഡിംഗ് പിന്തുണ, മുൻഗണനാ സേവനങ്ങൾ എന്നിവയും സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും. കൂടാതെ, സംരംഭകർക്ക് ഡിജിറ്റൽ വാണിജ്യ മേഖലയിലെ അറിവും മാർഗ്ഗനിർദ്ദേശവും നൽകുന്നതിനായി ശിൽപശാലകളും മെന്റർഷിപ്പ് പരിപാടികളും സംഘടിപ്പിച്ച് സംസ്ഥാനത്തെ സംരംഭക ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

Spread the love

മറുപടി രേഖപ്പെടുത്തുക