1989-ല്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ അഡ്വ.സേവ്യര്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും, 2007 മുതല്‍ 2009 വരെ ഇംഗ്ലണ്ടില്‍ സോളിസിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കൊച്ചി : കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും, ബാര്‍ അസ്സോസിയേഷന്‍ മുന്‍ സെക്രട്ടറിയുമായ അഡ്വ. സേവ്യര്‍ ജൂലപ്പനെ കൊച്ചി നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയായി ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. 1989-ല്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ അഡ്വ.സേവ്യര്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും, 2007 മുതല്‍ 2009 വരെ ഇംഗ്ലണ്ടില്‍ സോളിസിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, ചെല്ലാനം അഗ്രി ആന്റ് ടൂറിസം ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ്, ചെല്ലാനം ബസ് പാസഞ്ചേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ്, കൊച്ചിന്‍ രൂപതയിലെ വിവിധ സാമൂഹിക പ്രസ്ഥാനങ്ങളുടെ ചുമതലക്കാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അഡ്വ. സേവ്യര്‍ ജൂലപ്പന്‍ കൊച്ചി നിയമസഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സുപരിചിതനാണ്.

