അങ്കമാലി: ഓള്‍ കേരള നോട്ടറി അഡ്വക്കേറ്റ്‌സ് ഫോറത്തിന്റെ (AKNAF) അങ്കമാലിയില്‍ നടന്ന രണ്ടാം സംസ്ഥാന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍ ഉദ്ഘാടനം ചെയ്തു. നോട്ടറി അഭിഭാഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. യോഗം പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. അഡ്വ. ജോസ് മേച്ചേരി (പ്രസിഡന്റ്), അഡ്വ.വി.എ.റസാഖ് (ജനറല്‍ സെക്രട്ടറി) അഡ്വ.അബ്ദുള്‍ ഖാദര്‍ കണ്ണേഴത്ത് ട്രഷറര്‍ അഡ്വ. പി. രാമചന്ദ്രന്‍, അഡ്വ. ഇ. റഫീക്ക് , അഡ്വ. ജോസ് തേരകം, അഡ്വ. പി. പി.ഉല്ലാസന്‍, അഡ്വ. ആയിഷ റഹ്മാന്‍, അഡ്വ. സി. ജി. ഹരിദാസ്, അഡ്വ.എ. എസ്. അനസ് (വൈസ് പ്രസിഡന്റുമാര്‍) അഡ്വ. പി. എ.ഇസ്മായില്‍ ഖാന്‍, അഡ്വ.പി. കെ അശോകന്‍, അഡ്വ. ഷാനവാസ് അഡ്വ. ജോസ് സിറിയക് അഡ്വ. എസ്.ഗിരീഷ്.(സെക്രട്ടറിമാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍

