കൊച്ചി: കിറ്റെക്‌സ് ഗോള്‍ലൈന്‍ എന്ന പേരില്‍ ഫുട്‌ബോള്‍ സ്‌പെഷ്യല്‍ എഡിഷന്‍ ലുങ്കികള്‍ അവതരിപ്പിച്ച് ഫുട്‌ബോള്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളായ കിഴക്കമ്പലം കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്. ലോക ഫുട്‌ബോളിലെ ജനപ്രിയ ടീമുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഫുട്‌ബോള്‍ ആരാധകരുടെ വികാരങ്ങളും കളിയുടെ ആവേശവും പ്രതിഫലിപ്പിക്കുന്ന നിറക്കൂട്ടുകളോടെയും പ്രത്യേകം രൂപകല്‍പ്പനയോടെയുമാണ് മലയാളികളുടെ ഇഷ്ട വേഷമായ ലുങ്കി കളക്ഷനുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
പൂര്‍ണ്ണമായും പ്രീമിയം കോട്ടണില്‍ നൂതന നെയ്ത്ത് സാങ്കേതികവിദ്യയോടെ തയ്യാറാക്കിയ ഈ ലുങ്കികള്‍, ആരാധക കൂട്ടായ്മകളിലും മത്സര ആവേശം നിറഞ്ഞ നിമിഷങ്ങളിലും മികച്ച വസ്ത്രധാരണ സുഖവും വ്യത്യസ്തമായ ഫാഷന്‍ അനുഭവവും പ്രദാനം ചെയ്യുന്നതിനൊപ്പം കേരളത്തിലെ കായിക പ്രേമികളുടെ ഫുട്‌ബോള്‍ ലഹരിക്ക് ഒരു വാണിജ്യ ഉണര്‍വ് കൂടി നല്‍കുമെന്ന് കിറ്റെക്‌സ് മാനേജ്‌മെന്റ് പറഞ്ഞു. ഈ ഫുട്‌ബോള്‍ സ്‌പെഷ്യല്‍ എഡിഷന്‍ ലുങ്കികള്‍ എല്ലാ പ്രമുഖ ടെക്‌സ്റ്റെല്‍സ് ഷോപ്പുകളിലും ,അന്ന-കിറ്റെക്‌സ് ഷോറൂമുകളിലും കമ്പനിയുടെ ഇ-കൊമേഴ്സ് വെബ്‌സൈറ്റായ (www.kitexlifestyle.com) കിറ്റെക്‌സ് ലൈഫ്‌സ്റ്റൈയില്‍ഡോട്ട്‌കോമിലും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

