കെ.ആര്‍.ബേക്ക്‌സ് കൊച്ചിയില്‍ പുതിയ വില്‍പന ശാല ആരംഭിച്ചു

കെ.ആര്‍.ബേക്ക്‌സ് കൊച്ചി എളമക്കരയില്‍ ആരംഭിച്ച പുതിയ വില്‍പനശാലയില്‍ ബിജു പ്രേംശങ്കര്‍ (ബേക്ക് ജനറല്‍ സെക്രട്ടറി) കേക്ക് മുറിക്കുന്നു. പി.എം.ശങ്കരന്‍, കെ.ആര്‍.ബാലന്‍, ബീനാ മഹേഷ്, പ്രിന്‍സ് സുരേന്ദ്രന്‍, എന്‍.പി.ഷിജു, എ.പ്രിന്‍സ്, എ.ദീപക്, റെനീഷ് ബാബു തുടങ്ങിയവര്‍ സമീപം

കൊച്ചി : പ്രമുഖ ബേക്കറി,റസ്റ്റോറന്റ് ശൃഖലയായ കെ.ആര്‍.ബേക്ക്‌സ് എറണാകുളം എളമക്കര പുന്നയ്ക്കല്‍ കെ.വി.ജി.ആര്‍ക്കേഡില്‍ പുതിയ വില്‍പനശാല തുറന്നു. കൊച്ചി കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ബീനാ മഹേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ വില്‍പന ഐ.സി.ഐ.സി എളമക്കര ശാഖ മാനേജര്‍ പ്രിന്‍സ് സുരേന്ദ്രന്‍ നടത്തി. വാങ്ങല്‍ കെ.വി.ജി ആര്‍ക്കേഡ് ഉടമ അഡ്വ.കെ.വി.ഗോപിനാഥന്‍ നായര്‍ നടത്തി. ബേക്ക് സംഘടനയുടെ സ്ഥാപക പ്രസിഡന്റ് പി.എം.ശങ്കരന്‍, ബേക്ക് ജനറല്‍ സെക്രട്ടറി ബിജു പ്രേം ശങ്കര്‍, കെ.ആര്‍.ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ആര്‍.ബാലന്‍, ഡയറക്ടര്‍മാരായ എ.പ്രിന്‍സ്, എ.ദീപക്, ജനറല്‍ മാനേജര്‍ റെനീഷ് ബാബു, എന്‍.പി.ഷിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു