മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ മികച്ച സ്വീകരണമാണ് പ്രദേശവാസികള്‍ സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കുന്നത്.
കുന്നത്ത് നാട്: കുന്നത്ത് നാട്ടില്‍ ഇടത് വലത് മുന്നണികളെ പിന്നിലാക്കി ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍ പ്രചരണ രംഗത്ത് മുന്നേറുന്നു. വോട്ടര്‍മാരെ പരമാവധി നേരില്‍ക്കണ്ട് വോട്ടു തേടുന്നതിലാണ് ബാബു ദിവാകരന്‍ മുന്‍തൂക്കം കൊടുക്കുന്നത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ മികച്ച സ്വീകരണമാണ് പ്രദേശവാസികള്‍ സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കുന്നത്. മഴുവന്നൂര്‍, നെല്ലാട്, മംഗലത്ത്്നട, മഴവന്നൂര്‍ മേഖലകളില്‍ ഇന്നലെ ബാബു ദിവാകരന്‍ വോട്ടുതേടി. നെല്ലാട് കിന്‍ഫ്ര പാര്‍ക്കില്‍ വോട്ടു തേടിയെത്തിയ ബാബു ദിവാകരന് പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം മഴുവന്നൂര്‍ പഞ്ചായത്ത് നെല്ലാട്, മംഗലത്തുനട പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും ബാബു ദിവാകരന്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. മണ്ണൂര്‍ ടൗണില്‍ തൃക്കളത്തൂര്‍ വാര്‍ഡ് എന്‍ഡിഎ ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ എത്തിയ ബാബു ദിവാകരനെ പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് തൃക്കളത്തൂര്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ത്ഥിച്ചു.

മുടവൂര്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി വികാരി ഫാ. തെക്കുംചേരിയിലിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അനുഗ്രഹം തേടി. നെല്ലാട് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ ഹരിദേവ് ഫോര്‍മുലേഷന്‍സിലും ബാബു ദിവാകരന്‍ ഇന്നലെ (28.03.26) സന്ദര്‍ശനം നടത്തി തൊഴിലാളികളോട് വോട്ട് അഭ്യര്‍ത്ഥിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ചോദിച്ച് അറിഞ്ഞ് എല്ലാ വിധ പിന്തുണയും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. മഴുവന്നൂരിലും പരിസര പ്രദേശങ്ങളിലും ബാബു ദിവാകരന്‍ ഇന്നലെ സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയ സ്ഥാനാര്‍ത്ഥി പള്ളി വികാരി ഫാ. ഷിബു പോളിന്റെ അനുഗ്രഹം തേടിയ ശേഷമാണ് മടങ്ങിയത്. വലമ്പൂര്‍, ചീനിക്കുഴി , കമര്‍ത മേഖലകളിലും ഇന്നലെ ബാബു ദിവാകരന്‍ സന്ദര്‍ശിച്ച് വോട്ട് തേടി.

ഐരാപുരം റബ്ബര്‍ പാര്‍ക്കില്‍ ബലൂണ്‍ നിര്‍മാണ ഫാക്ടറി സന്ദര്‍ശിച്ചും ബാബു ദിവാകരന്‍ ഇന്നലെ വോട്ടു തേടി. ഫാക്ടറിയുടെ പ്രവര്‍ത്തന രീതി ചോദിച്ചറിഞ്ഞ അദ്ദേഹം ജീവനക്കാരോട് വോട്ട് അഭ്യര്‍ത്ഥിച്ച ശേഷമാണ് മടങ്ങിയത്. തുടര്‍ന്ന് റബ്ബര്‍ പാര്‍ക്കിലെ വ്യാപാര സ്ഥാപനങ്ങളും സമീപത്തെ വീടുകളും സന്ദര്‍ശിച്ച ബാബു ദിവാകരന്‍ പ്രദേശവാസികളോട് വോട്ട് അഭ്യര്‍ത്ഥിച്ചു. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍മാരായ ബിന്‍സി ബൈജു, ബബിത, വാര്‍ഡ് മെമ്പര്‍ രാജി, ജി അനിലന്‍, ട്വന്റി 20 കുന്നത്തുനാട് മണ്ഡലം സെക്രട്ടറി ജിന്റോ, ട്വന്റി 20 മഴുവന്നൂര്‍ പഞ്ചായത്ത് കണ്‍വീനര്‍ കൊച്ചുമോള്‍ , ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജയരാജ്, വാര്‍ഡ് മെമ്പര്‍മാരായ മെറിന്‍, ബിജു പോള്‍, ഷൈനി റെജി, സജിത എല്‍ദോസ്, രമ്യ ഗോകുല്‍, എസ് സി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി സതീഷ് തുടങ്ങിയവരും സ്ഥാനാനാര്‍ത്ഥിയ്‌ക്കൊപ്പം ഉണ്ടായിരുന്നു

