കൊച്ചി : പ്രമുഖ പേഴ്സണല്‍ കെയര്‍ ബ്രാന്‍ഡായ ക്യൂട്ടിക്യൂറ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രിയ പ്രകാശ് വാര്യരെ നിയമിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ക്യൂട്ടിക്യൂറയുടെ രജത ജൂബിലിയും ആഘോഷിച്ചു. കേരളത്തില്‍ ഏറെ വില്‍ക്കപ്പെടുന്ന ബ്രാന്‍ഡാണ് ക്യൂട്ടിക്യൂറയെങ്കിലും യുവ തലമുറയെ കൂടി ബ്രാന്‍ഡിനോട് കൂടുതല്‍ അടുപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഉല്‍പ്പന്ന നിരയും പുതിയ പരസ്യ ചിത്രവും ചടങ്ങില്‍ അവതരിപ്പിച്ചു. ബ്രാന്‍ഡ് അംബാസിഡര്‍ പ്രിയ പ്രകാശിനെ മുന്‍നിറുത്തി ഗോപീ സുന്ദര്‍ സംഗീതം പകര്‍ന്ന പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.കെ. പ്രകാശാണ്. എട്ട് മണിക്കൂര്‍ വരെ നീളുന്ന ഫ്രാഗ്രന്‍സ് ലോക്ക് ടെക്‌നോളജിയുടെ പിന്‍ബലത്തിലാണ് പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ചോലയില്‍ ഗ്രൂപ്പ് സിഎംഡി പ്രദീപ് ചോലയില്‍ പറഞ്ഞു. ചടങ്ങില്‍ സിഇഒ അനുപം കതേരിയ, മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് രൂപ മുരുദ്കര്‍ എന്നിവരും പങ്കെടുത്തു.

