കൊച്ചി ഫോറം മാളില്‍ സ്‌റ്റോര്‍ തുറന്ന് എഡ്.എ.മമ്മ

കൊച്ചി: കുട്ടികള്‍ക്കായുള്ള സസ്‌റ്റൈനബിള്‍ ക്ലോത്തിംഗ് ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ എഡ്.എ.മമ്മ, കൊച്ചിയില്‍ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റ് മരട് ഫോറം മാളില്‍ ആരംഭിച്ചു. ബോളിവുഡ് നടിയും സംരംഭകയുമായ ആലിയ ഭട്ടാണ് എഡ്എമമ്മയുടെ സ്ഥാപക.കൊച്ചിയിലെ സ്‌റ്റോര്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതോടൊപ്പം പ്രകൃതിദത്ത സ്രോതസ്സുകളില്‍ നിന്നുള്ള സാമഗ്രികള്‍ക്കും ലളിതമായ രൂപകല്‍പ്പനയ്ക്കും മുന്‍ഗണന നല്‍കി സുരക്ഷിതവും ഭൂമിക്ക് ദോഷം വരുത്താത്തതുമായ ഉല്‍പ്പന്നങ്ങളാണ് എഡ്എ മമ്മ ലഭ്യമാക്കുന്നതെന്ന് അധികൃതര്‍ അവകാശപ്പെട്ടു.14 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി പ്രകൃതിദത്ത തുണിത്തരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രങ്ങള്‍, ഗര്‍ഭകാല വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, ലൈഫ്‌സ്‌റ്റൈല്‍ ആക്‌സസറികള്‍, പുതുതായി അവതരിപ്പിച്ച ബേബി കെയര്‍ ശ്രേണി എന്നിവയുള്‍പ്പെടെ ഫോറം മാളിന്റെ രണ്ടാം നിലയിലെ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെില്‍ ലഭ്യമാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു