മുംബൈ: മുന്‍നിര ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്.ഡി.എഫ്.സി ലൈഫ്, 2026 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത മരണ ക്ലെയിമുകളില്‍ 99.7% ക്ലെയിം സെറ്റില്‍മെന്റ് അനുപാതം കൈവരിച്ചു. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സൗകര്യങ്ങളിലൂടെയും ഉപഭോക്തൃ കേന്ദ്രീകൃത പ്രക്രിയകളിലൂടെയും തടസരഹിതവും ലളിതവുമായ ക്ലെയിം അനുഭവമാണ് കമ്പനി ഉറപ്പാക്കുന്നത്. വേഗത്തിലുള്ള സേവനത്തിനായി ഡിജിറ്റല്‍ വര്‍ക്ക്ഫ്ളോകള്‍, ഓട്ടോമേഷന്‍, എഐ സാങ്കേതികവിദ്യകള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നതായും, പ്രോജക്റ്റ് ഇന്‍സ്പയറിന് കീഴില്‍ സീറോ ടച്ച് പ്രോസസിങും തത്സമയ പേയ്മെന്റും നടപ്പിലാക്കുന്നുണ്ടെന്നും എച്ച്.ഡി.എഫ്.സി ലൈഫ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സമീര്‍ യോഗീശ്വര്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ഡിജിറ്റലായും അല്ലാതെയും എളുപ്പത്തില്‍ ക്ലെയിമുകള്‍ സമര്‍പ്പിക്കാനും ട്രാക്ക് ചെയ്യാനും നിലവില്‍ സൗകര്യമുണ്ട്. ക്ലെയിം പ്രക്രിയ സുഗമമാക്കുന്നതിനായി പോളിസി എടുക്കുമ്പോള്‍ ആരോഗ്യവിവരങ്ങള്‍ കൃത്യമായി വെളിപ്പെടുത്തണമെന്നും, നോമിനി വിവരങ്ങളും ഫോണ്‍ നമ്പറുകളും കൃത്യമായി അപ്ഡേറ്റ് ചെയ്യണമെന്നും കമ്പനി അറിയിച്ചു.

