ഫാല്‍ക്കണ്‍ ഫീഡ്സിന് ദേശീയ അംഗീകാരം

കൊച്ചി : ഐ.ടി.വ്യവസായ കൂട്ടായ്മയായ നാസ്‌കോ എര്‍പ്പെടുത്തിയ എമേര്‍ജിംഗ് 50 അവാര്‍ഡ് മലയാളി സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫാല്‍ക്കണ്‍ ഫീഡ്‌സ് കരസ്ഥമാക്കി. ‘സൈബര്‍ സെക്യൂരിറ്റി, ക്വാണ്ടം & ഡിജിറ്റല്‍ ട്രസ്റ്റീസ്’ വിഭാഗത്തിലാണ് കമ്പനിക്ക് പുരസ്‌കാരം ലഭിച്ചത്. രാജ്യത്തെ അതിവേഗം വളരുന്നവയും നൂതന സാങ്കേതികവിദ്യയില്‍ മികവ് പുലര്‍ത്തുന്നതുമായ 50 ടെക്നോളജി സംരംഭങ്ങളെ കണ്ടെത്തി ആദരിക്കുന്ന നാസ്‌കോമിന്റെ പ്രധാന സംരംഭങ്ങളിലൊന്നാണ് എമേര്‍ജ് 50. സാങ്കേതികവിദ്യയിലെ മികവിനൊപ്പം വലിയ തോതില്‍ ഡിജിറ്റല്‍ വിശ്വാസ്യത (Trust at Scale) സൃഷ്ടിക്കുന്നതിനുള്ള സാധ്യതയും സംഭാവനയും പരിഗണിച്ചാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
കൃത്രിമബുദ്ധി , മെഷീന്‍ ലേണിംഗ്, ക്വാണ്ടം സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ആഗോളതലത്തിലുള്ള സൈബര്‍ ഭീഷണികളും വിവരച്ചോര്‍ച്ചകളും തത്സമയം നിരീക്ഷിക്കാനും പ്രതിരോധിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഫാല്‍ക്കണ്‍ ഫീഡ്സ് വികസിപ്പിച്ചിട്ടുള്ളത്. സുരക്ഷിതവും സുതാര്യവുമായ ഡിജിറ്റല്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മുന്‍കൂട്ടിയുള്ള പ്രതിരോധ സംവിധാനങ്ങളാണ് കമ്പനി ഒരുക്കുന്നത്. ”സൈബര്‍ സുരക്ഷ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന വിശാല കാഴ്ച്ചപ്പാടിലാണ് നന്ദകിഷോര്‍ ഹരികുമാറും രാകേഷ് ഐക്കരയും ചേര്‍ന്ന് ബംഗളുരുവില്‍ ഫാല്‍ക്കണ്‍ ഫീഡ്‌സിന് തുടക്കമിട്ടത്. കൊച്ചിയിലും, ലണ്ടനിലും കമ്പനിക്ക് ഓഫീസുകള്‍ ഉണ്ട്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ വ്യവസായ മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരുമെന്ന് നാസ്‌കോം ഡീപ്ടെക് ഡയറക്ടറും മേധാവിയുമായ ശ്രേയയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി രാകേഷ് ഐക്കര പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു