സൈബര്‍പാര്‍ക്കില്‍ ഡിസൈന്‍ കൂട്ടായ്മ സംഘടിപ്പിച്ചു

കോഴിക്കോട്: സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഫിഗ്മയുടെ ആഗോള വാര്‍ഷിക കോണ്‍ഫറന്‍സ് തത്സമയം കാണുന്നതിനായി ഫ്രണ്ട്‌സ് ഓഫ് ഫിഗ്മ കോഴിക്കോട് ചാപ്റ്റര്‍ ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കില്‍ വെച്ച് ‘കോണ്‍ഫിഗ് വാച്ച് പാര്‍ട്ടി 2026’ സംഘടിപ്പിച്ചു. ഡിസൈനര്‍മാര്‍, ഡെവലപ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ഡിസൈന്‍ പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ നൂറിലധികം പേര്‍ പങ്കെടുത്തു.പഠിക്കാനും ആശയവിനിമയത്തിലൂടെ അവസരങ്ങള്‍ സൃഷ്ടിച്ചു പ്രാദേശിക ഡിസൈന്‍ കൂട്ടായ്മയെ ശക്തിപ്പെടുത്താനാണ് ഫ്രണ്ട്‌സ് ഓഫ് ഫിഗ്മ കോഴിക്കോട് ലക്ഷ്യമിടുന്നത്. നിലവില്‍ മൂവായിരത്തിലധികം അംഗങ്ങളുള്ള കോഴിക്കോട് ചാപ്റ്റര്‍, ഇന്ത്യയില്‍ മൂന്നാം സ്ഥാനത്തും ആഗോളതലത്തില്‍ ആറാം സ്ഥാനത്തുമാണ്.ഗവണ്‍മെന്റ് സൈബര്‍പാര്‍ക്ക് പരിപാടിയുടെ വെന്യൂ പാര്‍ട്ണര്‍ ആയിരുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു