വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ‘ഗോള്‍ഡ് മിഡ്ഇയര്‍ ഔട്ട്‌ലുക്ക് 2026 പുറത്തിറക്കി

കൊച്ചി: ആഗോള രാഷ്ട്രീയസാമ്പത്തിക അനിശ്ചിതത്വം, പലിശനിരക്കുകളിലെ മാറ്റങ്ങള്‍, നിക്ഷേപകരുടെ നിലപാടുകള്‍ എന്നിവ 2026ന്റെ രണ്ടാം പകുതിയില്‍ സ്വര്‍ണവിലയെ നിര്‍ണായകമായി സ്വാധീനിക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ‘ഗോള്‍ഡ് മിഡ്ഇയര്‍ ഔട്ട്‌ലുക്ക് 2026’ റിപ്പോര്‍ട്ട് വ്യക്തമാക്കി. വര്‍ഷാരംഭത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയ സ്വര്‍ണവില പിന്നീട് ഇടിഞ്ഞെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മികച്ച നേട്ടം കൈവരിച്ച ആസ്തികളിലൊന്നായി തുടരുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള സംഘര്‍ഷങ്ങള്‍ രൂക്ഷമാകുകയോ സാമ്പത്തിക സാഹചര്യം മോശമാകുകയോ ചെയ്താല്‍ സ്വര്‍ണവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും, അതേസമയം ഡോളറിന്റെ ശക്തിയും പ്രതീക്ഷിച്ചതിലേറെ പലിശനിരക്ക് വര്‍ധനയും വിലയ്ക്ക് സമ്മര്‍ദമാകുമെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു