13-July-2023 -
By. Business Desk
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ ഏറ്റവും പുതിയ സ്പോര്‍ട്ടി ഡിയോ 125 അവതരിപ്പിച്ചു. ഡ്യുവല്‍ ഔട്ട്ലെറ്റ് മഫ്ലര്‍, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ് നോട്ട് എന്നിവയ്ക്കൊപ്പം സ്പോര്‍ട്ടി ഫ്രണ്ട് ഡിസൈനാണ് പുതിയ ഡിയോ മോഡലിന്. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 125സിസി പിജിഎംഎഫ്ഐ എഞ്ചിനും ഹോണ്ട സ്മാര്‍ട്ട് കീയും പുതിയ ഡിയോ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും (3 വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും, 7 വര്‍ഷ ഓപ്ഷണല്‍ വാറന്റിയും) ഹോണ്ട ഡിയോ ഉപഭോക്താക്കള്‍ക്ക് നല്കുന്നു. പേള്‍ സൈറണ്‍ ബ്ലൂ, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ, പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് സാങ്രിയ റെഡ് മെറ്റാലിക്, സ്പോര്‍ട്സ് റെഡ് എന്നീ 7 നിറഭേദങ്ങളില്‍ വരുന്ന പുതിയ ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 83,400 രൂപയും, സ്മാര്‍ട്ട് മോഡലിന് 91,300 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില.