21-August-2023 -
By. Business Desk
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ ടെക് പ്ലാറ്റ്‌ഫോമായ ഈസ്‌മൈട്രിപ്പ്.കോം ഈ ധനകാര്യ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ അഭൂതപൂര്‍വ്വമായ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ധനകാര്യ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ എക്കാലത്തേയും വലിയ ജിബിആര്‍ (മൊത്ത ബുക്കിങ് വരുമാനം) ആയ 2371 കോടി രൂപ നേടിക്കൊണ്ട് 42.6% വരുന്ന മികവുറ്റ വളര്‍ച്ച രേഖപ്പെടുത്തി. കമ്പനി അതിന്റെ 15ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഒന്നാം പാദത്തിലെ ഈ നിര്‍ണ്ണായക നേട്ടം എന്നുള്ളത് അതിനെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ ഒടിഎ വ്യവസായ മേഖലയില്‍ ഏറ്റവും പ്രമുഖ കമ്പനി എന്ന നിലയില്‍ ഈസ്‌മൈട്രിപ്പ്.കോം ഉറപ്പോടെ, സ്ഥിരമായ വളര്‍ച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്.
15ാം വാര്‍ഷികത്തിന്റെ ഭാഗമായി കമ്പനി നടത്തിയ മെഗാ സെയിലും നൂതനമായ ബ്രാന്‍ഡ് ബസാര്‍ എന്ന സംരംഭവും അതിന്റെ പ്ലാറ്റ്‌ഫോമിലേക്ക് വിശാലമായ ശ്രേണികളില്‍പ്പെട്ടവരെ ആകര്‍ഷിക്കുവാന്‍ കമ്പനിയെ സഹായിച്ചു. 2024 ഒന്നാം പാദത്തില്‍ ഈസ്‌മൈട്രിപ്പ് 32.1 ലക്ഷം വിമാന ടിക്കറ്റുകളും, 1.6 ലക്ഷം ഹോട്ടല്‍ മുറികളും 2.2 ലക്ഷം ട്രെയിന്‍, ബസ് ടിക്കറ്റുകളും വിറ്റഴിച്ചു. കമ്പനിയുടെ ദുബായ് ബിസിനസ് ആദ്യ പാദത്തില്‍ 648.8% വളര്‍ച്ച കാണിച്ചു 53.0 കോടി രൂപയുടെ ബിസിനസ് നേടിയെടുത്തു. സ്‌പൈസ്‌ജെറ്റ് എയര്‍ലൈന്‍സുമായി ഉണ്ടാക്കിയ ജനറല്‍ സെയിത്സ് എഗ്രിമെന്റ് ഇന്ത്യന്‍ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് മറ്റ് ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും കൂടെ യാത്രാ ടിക്കറ്റുകള്‍ കൂടി ഫലപ്രദമായി വിപണനം ചെയ്യുവാന്‍ കമ്പനിയെ സഹായിച്ചു. കഴിഞ്ഞ വര്ഷം ജൂണില്‍ ദുബായില്‍ നടന്ന വേള്‍ഡ് പാഡല്‍ ലീഗ് 2023ന്റെ ഔദ്യോഗിക യാത്രാ പങ്കാളി കൂടിയായിരുന്നു ഈസ്‌മൈട്രിപ്പ്.