Society Today
Breaking News

കൊച്ചി: കുട്ടികളുടെയും ശിശു സംരക്ഷണ ഉല്‍പ്പന്നങ്ങളുടെയും രാജ്യത്തെ മുന്‍നിര ബ്രാന്‍ഡായ മിനിക്ലബ് ഉല്‍പന്നങ്ങളുടെ സംസ്ഥാനത്തെ സാന്നിധ്യം ശക്തമാക്കുന്നു.നവജാത ശിശുക്കള്‍ മുതല്‍ എട്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്കായി സുരക്ഷിതവും സൗകര്യപ്രദവുമായ വസ്ത്രങ്ങളുടേയും നോണ്‍  അപ്പാരലുകളുടേയും ശ്രേണിയാണ് മിനിക്ലബ് വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ന്യൂ ബോണ്‍ ആവശ്യ സാധനങ്ങള്‍, കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍, കുട്ടികളുടെ ഫാഷന്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍. യാത്ര, ശിശു സംരക്ഷണം എന്നിവയ്ക്ക് അനുയോജ്യമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് സ്‌റ്റോറുകളില്‍ ലഭ്യമാണ്. രാജ്യത്തെ 26 നഗരങ്ങളിലായി 45 എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ വികസനത്തിന്റെ ഭാഗമായി  തിരുവനന്തപുരത്തെ പാറ്റൂരില്‍ പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു. ഭാവിയില്‍ കൂടുതല്‍ സ്‌റ്റോറുകള്‍ ഇവിടെ തുടങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. കൂടാതെ ഇന്ത്യയിലെ 450 ലധികം മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും പ്രമുഖ റിട്ടെയ്‌ലര്‍മാരിലും, എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്‌റ്റോറുകളിലും, പ്രശസ്ത ഇ കോമേഴ്‌സ് പ്ലാറ്റ് ഫോമുകളിലും കമ്പനി ഉല്പന്നങ്ങളുടെ സാന്നിദ്ധ്യമുണ്ട്.

Top