16-September-2023 -
By. Business Desk
കൊച്ചി: ഇന്ത്യ മോര്‍ട്ട് ഗേജ് ഗ്യാരന്റി കോര്പ്പറേഷന് (ഐ എം ജി സി), ക്രെഡായ് കേരള എന്നിവരുടെ സഹകരണത്തോടെ ഫിക്കി സംഘടിപ്പിക്കുന്ന അഫോര്‍ഡബിള്‍ ഹൗസിംഗ് കോണ്‍ഫറന്‍സ് 22 ന് എറണാകുളം ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ നടക്കും. രാവിലെ പത്ത് മണിക്ക് റവന്യു, ഭവന വകുപ്പു മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും.അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതികള്‍, ഹൗസിംഗ് ധനകാര്യ സേവനങ്ങളില്‍ ട്രെന്‍ഡുകള്‍, ഫണ്ടിംഗ് അവസരങ്ങള്‍, വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്യും. ബാങ്കിങ്, എന്‍ ബി എഫ് സി, എച്ച് എഫ് സി മേഖല, റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്സ്, ബില്‍ഡര്‍മാര്‍, കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.ഭവന ധനകാര്യ വ്യവസായം അതിവേഗം വളരുന്നത് കണക്കിലെടുത്തും ബാങ്കുകള്‍, എന്‍ ബി എഫ് സികള്‍, എച്ച് എഫ് സികള്‍ എന്നിവ ഭവന ധനകാര്യ മേഖലയില്‍ ആരംഭിച്ച പ്രത്യേക പദ്ധതികള്‍ പരിഗണിച്ചുമാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.
കെറെറ ചെയര്മാന് പി.എച്ച് കുര്യന്, ലൈഫ് മിഷന് സി ഇ ഒ പി.ബി നൂഹ്, കേരള ബാങ്ക് സി ഇ ഒ പി.എസ് രാജന്, ഹൗസിംഗ് ബോര്‍ഡ് ചെയര്മാന് പി.പി സുനീര്‍, നിര്‍മിതി കേന്ദ്രം ഡയറക്ടര്‍ ഡോ.ഫെബി വര്‍ഗീസ്, മണപ്പുറം ഫിനാന്‍സ് എം.ഡിയും ഫിക്കി കേരള കോ ചെയര്‍മാനുമായ വി.പി നന്ദകുമാര്‍, ഫിക്കി ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് എ. ഗോപാലകൃഷ്ണന്, ഐ എം ജി സി സി ഇ ഒ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ മഹേഷ് മിശ്ര, ക്രെഡായ് കേരള പ്രസിഡന്റ് രവി ശങ്കര്‍, എസ് ബി ഐ സി ജി എം എ. ഭുവനേശ്വരി, സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സി ഇ ഒയുമായ മുരളി രാമകൃഷ്ണന്, മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് സി ഇ ഒ പവന് കെ ഗുപ്ത, ഫെഡറല്‍ ബാങ്ക് ബിസിനസ് ബാങ്കിങ്ങ് മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ ആര്. രതീഷ്, എസ് ഐ പ്രോപ്പര്‍ട്ടി മാനേജിംഗ് ഡയറക്ടര്‍ എസ് . എന്‍ രഘുചന്ദ്രന്‍ നായര്‍, കെ പി എം ജി അസോസിയേറ്റ് പാര്‍ട്ണര്‍ ആനന്ദ് ശര്‍മ്മ എന്നിവര്‍ പങ്കെടുക്കും.രജിസ്ട്രേഷനായി ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സിലുമായി ബന്ധപ്പെടുക. 9746903555 /kesc@ficci.com