Society Today
Breaking News

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ച മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീംകോടതിയെ സമീപിച്ചു. ഇഡി കൊച്ചി സോണൽ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നു ഇഡി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. 
കണക്കിൽ പെടാത്ത 64 ലക്ഷം രൂപ  തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലാണ്. ഇൗ അവസരത്തിൽ ശിവശങ്കർ ജാമ്യത്തിൽ തുടരുന്നത് കേസിനെ പ്രതികൂലമായി ബാധിക്കും. ഈ കേസിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ നിന്നു സ്വപ്നയ്ക്കു ലഭിച്ച 1.05 കോടി രൂപ കമ്മിഷനിൽ 64 ലക്ഷം രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന നിഗമനത്തിലായിരുന്നു ഇഡി. ഈ തുക കൈമാറിയ യുഎഇ കോൺസുലേറ്റിലെ ഈജിപ്ത് പൗരൻ ഖാലിദ് അലി ഷൗക്രിയെ ശിവശങ്കറിന് അടുത്തറിയാമെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. 

Top