9-October-2023 -
By. health desk
കൊച്ചി: സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ എയിഡഡ് ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ പറഞ്ഞു. ഐ.എം.എ കൊച്ചിയുടെ 202324 വര്‍ഷത്തെ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങും കലൂര്‍ ഐ.എം.എ ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിംഗിള്‍ ഡോക്ടര്‍ ക്ലിനിക്കുകളും ചെറുകിട ആശുപത്രികളും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യരംഗത്ത് ലോകത്തിനു മുന്നില്‍ കേരള മോഡലിന് കാരണമായത് ചെറിയ ക്ലിനിക്കുകളില്‍ ഒറ്റയ്ക്ക് പ്രാക്ടീസ് ചെയ്തിരുന്ന ഡോക്ടര്‍മാരും ചെറുകിട ആശുപത്രികളുമാണെന്നും അദ്ദേഹം പറഞ്ഞു. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് പഠനത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. വലിയ മാളുകള്‍ വരുമ്പോള്‍ ചെറിയ കടകള്‍ പൂട്ടിപ്പോകുന്നതുപോലെ ഇന്ന് ഇവ പൂട്ടിപ്പോകുന്ന അവസ്ഥയാണ്. ആരോഗ്യ രംഗത്ത് ഈ പ്രവണത ആരോഗ്യകരമല്ലെന്നും ഡോ. മോഹനന് കുന്നുമ്മല്‍ പറഞ്ഞു.
സര്‍ക്കാര്‍ സഹായത്തോടെ എയിഡഡ് സ്കൂളുകള്‍ പ്രവത്തിക്കുന്നതുപോലെ െ്രെപമറി ഹെല്‍ത്ത് സെന്ററുകള്‍ക്കൊപ്പം ഇത്തരത്തിലുള്ള എയിഡഡ് ക്ലിനിക്കുകളും ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും ഐ.എം.എ ഇതിന് മുന്‍കൈ എടുക്കണമെന്നും ഡോ. മോഹനന് കുന്നുമ്മല്‍ ആവശ്യപ്പെട്ടു. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എസ്.ശ്രീനിവാസ കമ്മത്ത് അധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എം.എം ഹനീഷിനെ ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവന്‍ ചടങ്ങില്‍ സ്ഥാനാരോഹണം ചെയ്യിച്ചു.
മുന്‍ പ്രസിഡന്റ് ഡോ.എം.ഐ ജുനൈദ് റഹ്മാന് ഡോ.എം.എം ഹനീഷിനെ പരിചയപ്പെടുത്തി. ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഡോ.ജോര്‍ജ്ജ് തുകലന്‍, ട്രഷറര്‍ ഡോ.കാര്‍ത്തിക് ബാലചന്ദ്രന്, ഐ.എം.എ ഹൗസ് ചെയര്മാന് ഡോ.വി.പി കുരൈ്യയ്പ്പ്, ഐ.എം.എ ബ്ലഡ് ബ്ലാങ്ക് ചെയര്മാന് ഡോ.കെ.നാരായണന്‍കുട്ടി, ഐ.എം.എ ഹൗസ് കണ്‍വീനര്‍ ഡോ.എസ്.സച്ചിദാനന്ദ കമ്മത്ത്, ഡബ്ല്യു.ഡി.ഡബ്ല്യു ചെയര്‍പേഴ്സണ്‍ ഡോ.മരിയ സൈമണ്‍, ഐ.ഡി.എ കൊച്ചിന് പ്രസിഡന്റ് ഡോ.വിന്‍സ്റ്റണ്‍ ജോര്‍ജ്ജ്, ഡോ.എം.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.ജോര്‍ജ്ജ് തുകലന്‍ ഐ.എം.എ കൊച്ചിയുടെ 202324 വര്‍ഷത്തെ സെക്രട്ടറിയായി തുടരും, ഡോ.സച്ചിന് സുരേഷ് (ട്രഷറര്‍),ഡോ.ജേക്കബ്ബ് എബ്രഹാം (പ്രസിഡന്റ്ഇലക്ട് ) എന്നിവരെയും തിരഞ്ഞെടുത്തു.