15-October-2023 -
By. health desk
കൊച്ചി: മനസാണ് ഒരു രോഗിയുടെ ഏറ്റവും വലിയ ഡോക്ടറെന്നും മനസുവെച്ചാല്‍ 75 ശതമാനം രോഗവും സ്വയം സുഖപ്പെടുത്താന്‍ സാധിക്കുമെന്നും റിട്ട.ചീഫ് ജസ്റ്റിസും സുപ്രിം കോടതി മുന്‍ ജഡ്ജുമായ ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്. കേരള ആര്‍ത്രൈറ്റിസ് ആന്റ് റുമാറ്റിസം സൊസൈറ്റിയും, ഡോക്ടര്‍ ഷേണായീസ് കെയറും ചേര്‍ന്ന് സംഘടിപ്പിച്ച ലോകവാതരോഗദിനാചരണം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗ സൗഖ്യത്തിന് മരുന്നിനൊപ്പം ആരോഗ്യമുള്ള മനസും പ്രാധാന്യമുളളതാണ്. തന്റെ ജീവിതത്തില്‍ നിന്നും തനിക്ക് ബോധ്യമായ കാര്യമാണിത്. തനിക്ക് വാതരോഗമുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ കുത്തിയിരുന്ന ജീവിതം കളയുകയല്ല ഒരു രോഗി ചെയ്യേണ്ടത്. പറ്റുന്ന രീതിയില്‍ എല്ലാം ചെയ്യണം. അങ്ങനെ മനസിനെ ബലപ്പെടുത്തി രോഗത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടക്ക ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തി ശരിയായ രീതിയില്‍ ചികില്‍സ ചെയ്താല്‍ ഗൗരമായ വാതരോഗത്തെപ്പോലും അതിജീവിക്കാന്‍ കഴിയുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഷേണായീസ് കെയര്‍ മെഡിക്കല്‍ ഡയറക്ടറും റുമറ്റോളജിസ്റ്റുമായ ഡോ.പത്മനാഭ ഷേണായ് പറഞ്ഞു.
കേരളത്തില്‍ 10 ലക്ഷത്തിലധികം പേര്‍ക്ക് റുമറ്ററോയിഡ് ആര്‍ത്രൈറ്റിസ് പോലുള്ള ഗൗരവതരമായ വാതരോഗം ഉണ്ടെന്നാണ്. പഠനം ചൂണ്ടിക്കാണിക്കുന്നത്. പണ്ടെത്തേതില്‍ നിന്നും വ്യത്യസ്തമായി ഇന്ന് ഇതിനെല്ലാം കൃത്യമായ ചികില്‍സയും മരുന്നുമുണ്ടെന്നും അതു വേണ്ട വിധം ഉപയോഗിച്ചാല്‍ ജീവിതം സുഖകരമാകുമെന്നും അദ്ദേഹം പറഞ്ഞു.വാതരോഗികള്‍ക്ക് സര്‍ക്കാരില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. ഇത്തരം രോഗം ബാധിച്ചവരുടെ കൂട്ടായ്മ ഉണ്ടായാല്‍ മാത്രമെ സര്‍ക്കാരിന്റെ അടക്കം പിന്തുണ ലഭിക്കുകയുള്ളുവെന്നും ഡോ.പത്മനാഭ ഷേണായ് പറഞ്ഞു. റുമറ്ററോയിഡ് ആര്‍ത്രൈറ്റിസ് രോഗത്തെ തോല്‍പ്പിച്ച് എവറസ്റ്റിന്റെ ആദ്യ ബേസ് ക്യംപ് കീഴടക്കിയ എറണാകുളം സ്വദേശി ഹെലന് മോനായിയെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. ഡോ.കേണല്‍ വിശാല്‍ മര്‍വ്വ മുഖ്യപ്രഭാഷണം നടത്തി. ഡോ.ബ്രിഗേഡിയര്‍ കെ.നാരായണന്, ഡോ. അനുരൂപാ വിജയന്, ഡോ.സഞ്ജന ജോസഫ്,ഡോ.ലിബിന് ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.വാതരോഗദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വാക്കത്തോണ്‍ ഡോ.ബ്രിഗേഡിയര്‍ കെ.നാരായണന് ഫ് ളാഗ് ഓഫ് ചെയ്തു. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വാതരോഗ ബോധവല്‍ക്കരണ സ്കിറ്റും ഉണ്ടായിരുന്നു.