Society Today
Breaking News

കൊച്ചി:  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ പുതിയ വ്യാപാര ഭവന് തറക്കല്ലിട്ടു.  പൊറ്റക്കുഴി ലിറ്റില്‍ ഫ് ളവര്‍ ചര്‍ച്ചിനു സമീപം നിര്‍മ്മിക്കുന്ന വ്യാപാര ഭവന്റെ ശിലാസ്ഥാപനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ്ബ് നിര്‍വ്വഹിച്ചു.തുടര്‍ന്ന് ലിറ്റില്‍ ഫ് ളവര്‍ ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗവും പി സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.കേരളത്തിലെ വ്യാപാര മേഖലയില്‍ ഉപജീവനം നടത്തുന്ന ഒന്നരക്കോടിയോളം പേരെ നോക്കുകുത്തിയാക്കുന്ന കാര്‍ബൂട്ട് സെയില്‍ അംഗീകരിക്കില്ലെന്ന് പി.സി ജേക്കബ്ബ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ റിയാസ് മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങളുടെ മക്കള്‍ക്കുള്ള എസ്.എസ്.എല്‍,സി, പ്ലസ് ടു വിദ്യാഭ്യാസ അവാര്‍ഡ്, ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം  ജില്ലാ വൈസ് പ്രസിഡന്റ്ുമാരായ. എം.സി പോള്‍സണ്‍, ജിമ്മി ചാക്യാത്ത് എന്നിവര്‍ ചടങ്ങില്‍ നിര്‍വ്വഹിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി എസ്.മനോജ്കുമാര്‍, വൈസ് പ്രസിഡന്റുമാരായ പി.വി മോഹന്‍ദാസ്, ടി.എ ഉമ്മര്‍, സെക്രട്ടറിമാരായ സില്‍വസ്റ്റര്‍, സി.യു താഹ, ട്രഷറര്‍ പി.എ സഫറുള്ള, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി പുരുഷോത്തമന്‍,യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ് നിഷാദ്, കലൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.എ നാദിര്‍ഷ, വനിതാ വിംഗ് എളമക്കര യൂണിറ്റ് പ്രസിഡന്റ് കെ.എസ് ബേബി  തുടങ്ങിയവര്‍ സംസാരിച്ചു. 

Top