Society Today
Breaking News

കൊച്ചി :  പ്രെട്രോളിയം മേഖലയില്‍ പ്രശസ്തരായ ജിയോ സയന്റിസ്റ്റുകളുടെയും എഞ്ചിനീയര്‍മാരുടെയും സംഘടനയായ സൊസൈറ്റി ഓഫ് പെട്രോളിയം ജിയോഫിസിസ്റ്റുകളുടെ (എസ്.പി.ജി.) പതിനാലാമത് ദ്വിവാര്‍ഷിക സമ്മേളനവും  എക്‌സ്‌പോയും  നാളെ മുതല്‍ 5 വരെ കൊച്ചിയില്‍ 'ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഒ.എന്‍.ജി.സി  ഡയറക്ടര്‍ (എക്‌സ്‌പ്ലോറേഷന്‍ ) സുഷമ റാവത്ത് സമ്മേളനം  ഉദ്ഘാടനം ചെയ്യും. ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് (ഒ.വി.എല്‍) രാജര്‍ഷി ഗുപ്ത, ഒഎന്‍ജിസി എക്‌സിക്യൂട്ടീവ് ഡയറക്ടറും എസ്പിജിഇന്ത്യ പ്രസിഡന്റുമായ വിശാല്‍ ശാസ്ത്രി, യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് ജിയോ സയന്റിസ്റ്റ്‌സ് & എഞ്ചിനീയേഴ്‌സ് (നെതര്‍ലാന്‍ഡ്‌സ് ) സി.ഇ.ഒ. മാര്‍സല്‍ റോബര്‍ട്ട് വാന്‍ ലൂണ്‍, യു.എസ്. സൊസൈറ്റി ഓഫ് എക്‌സ്‌പ്ലോറേഷന്‍ ജിയോഫിസിസ്റ്റ്‌സ് ഡയറക്ടര്‍  കോണ്‍സ്റ്റന്റൈന്‍ സിംഗാസ്, എന്നിവര്‍  സംസാരിക്കും.ഊര്‍ജ്ജ ചെലവ്,  വിശ്വാസ്യത, പാരിസ്ഥിതിക സുസ്ഥിരത എന്നിവ സന്തുലിതമാക്കിയുള്ള പ്രവര്‍ത്തനം  സങ്കീര്‍ണ്ണമായ വെല്ലുവിളിയാണ്. എതിര്‍ ദിശകളിലേക്ക് വലിക്കുന്ന ഈ ഉര്‍ജ്ജ ത്രികോണത്തെ  ആധുനിക ജിയോ സയന്‍സ് വഴി കൃത്യതയോടെ വികസിപ്പിക്കുകയാണ് സമ്മേളന ലക്ഷ്യം.  

ഊര്‍ജ സുസ്ഥിരതയിലേക്കുള്ള ഇന്ത്യയുടെ യാത്ര ഇന്ന് സുപ്രധാന വഴിത്തിരിവിലാണ്.  ജനസംഖ്യയും  ആവശ്യങ്ങളും വര്‍ദ്ധിച്ചുവരികയാണ്.  ആഗോള ഊര്‍ജ്ജ ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമാണ് ഇന്ത്യക്കുള്ളത്.  'ന്യൂ ഏജ് ജിയോസയന്‍സസ്: എ ഫള്‍ക്രം ഫോര്‍ എനര്‍ജി ട്രൈലെമ്മ' എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന്   സുഷമ റാവത്ത് പറഞ്ഞു,അന്താരാഷ്ട്ര തലത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കും സഹകരണത്തിനും , പരിഹാരങ്ങള്‍ക്കും പര്യവേക്ഷണ സാങ്കേതിക വിദ്യാ അറിവുകള്‍ പങ്കിടുന്നതിനുമുള്ള  വേദിയായിരിക്കുമിതെന്ന്  ഒവിഎല്‍ എം.ഡി രാജര്‍ഷി ഗുപ്ത പറഞ്ഞു. ലോകമെമ്പാടുമുള്ള ജിയോ സയന്റിസ്റ്റുകളും, ഗവേഷകരും അക്കാദമിക് വിദഗ്ധരും പ്രൊഫഷണലുകളും സമ്മേളനത്തില്‍ പങ്കെടുക്കും.  24 സുപ്രധാന സാങ്കേതിക സെഷനുകളാണ് സമ്മേളനം അവതരിപ്പിക്കുന്നത്.

 പ്രശസ്തരായ ഫാക്കല്‍റ്റിയുടെ നേതൃത്വത്തില്‍  പത്തൊന്‍പത് കോഴ്‌സുകള്‍ പ്രീ കോണ്‍ഫറന്‍സ് പ്രോഗ്രാമായി നടക്കും.  ഇന്‍ഡസ്ട്രി മീറ്റിന് പുറമെ രാജ്യാന്തര എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ (ഇ ആന്‍ഡ് പി) കമ്പനികളും, വ്യവസായികളും  അത്യാധുനിക സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന എക്‌സ്‌പോയും മൂന്ന് ദിവസങ്ങളിലായി നടക്കും. പങ്കെടുക്കുന്നവര്‍ക്ക് തെക്കന്‍ കേരളത്തിലെ തീരദേശങ്ങളില്‍  ജിയോളജിക്കല്‍ ഫീല്‍ഡ് ട്രിപ്പ്,  വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പ്രതിഭകളെ ജിയോസയന്‍സിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള സാങ്കേതിക പരിപാടികള്‍, തുടങ്ങിയവയും സമ്മേളനത്തിന്റ ആകര്‍ഷണങ്ങളാണ്. ജിയോ സയന്റിസ്റ്റുകള്‍, വ്യവസായ പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍  എന്നിവര്‍ക്ക്  www.sogindia.org ല്‍ നേരിട്ട്  റെജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  +91 1352752088 spgoffice@spgindia.or-g
 

Top