Society Today
Breaking News

കൊച്ചി: ഐ.എം.എ കൊച്ചി അരികെ ഹോം കെയറും ചേര്‍ന്ന് ദേശീയ ക്യാന്‍സര്‍ ബോധവല്‍ക്കരണ ദിനാചരണം സംഘടിപ്പിച്ചു. കൊച്ചി ഐ.എം.എ ഹൗസില്‍ നടന്ന ദിനാചരണ സമ്മേളനം ക്യാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ.അജു മാത്യു ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ സ്‌നേഹവും പിന്തുണയും ക്യാന്‍സര്‍ രോഗികള്‍ക്ക് അനിവാര്യമാണെന്ന് ഡോ.അജു മാത്യു. പറഞ്ഞു. മരുന്ന് നല്‍കി രോഗിയുടെ വേദനയ്ക്ക് താല്‍ക്കാലിക പരിഹാരം നല്‍കാന്‍ ഡോക്ടര്‍ക്ക് കഴിയും അതിലുപരി രോഗിയെ നല്ല ജീവിതത്തിലേക്ക് നയിക്കാന്‍ വിവിധ സാമുഹ്യഘടകങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് ഡോ.അജു മാത്യു പറഞ്ഞു.

ക്യാന്‍സര്‍ രോഗികളോട് സമൂഹത്തിനുള്ള ഉത്തരവാദിത്വം കൃത്യമായി നിര്‍വ്വഹിക്കപ്പെടുന്നുണ്ടെയെന്നത് പ്രസക്തമായ ചോദ്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐ.എം.എ കൊച്ചിന്‍ പ്രസിഡന്റ് ഡോ. എം.എം ഹനീഷ് പറഞ്ഞു. കാന്‍സറിനെക്കൂടി കമ്മ്യൂണിറ്റി പാലീയേറ്റീവ് കെയറിന്റെ ഭാഗമായി കരുതി രോഗികള്‍ക്കും അവരുടെ കുടുംബത്തിനും സാന്ത്വനത്തിന്റെ സ്പര്‍ശം നല്‍കേണ്ടത് അനിവാര്യമാണെന്നും ഡോ.എം.എം. ഹനീഷ് പറഞ്ഞു. ക്യാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകുന്നതിനായി ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ കൂടെ പദ്ധതിക്ക് തുടക്കമിടുകയെന്നാണെന്നും അദ്ദേഹം പറഞ്ഞു. ഡച്ച് സ്വദേശിയും സെറാനോയ സ്ഥാപകയുമായ സാറാ മുഖ്യപ്രഭാഷണം നടത്തി. ഡോ.ആനി, ഡോ.ഗീത തുടങ്ങിയവരും സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Top