8-November-2023 -
By. news desk
കൊച്ചി: പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (പി.എം.ഐ)കേരളാ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക പ്രൊജക്റ്റ് മാനേജ്‌മെന്റ് സമ്മേളനം 'വേവ്‌സ് 2023 ' നവംബര്‍ 11നു കൊച്ചിയില്‍ കുസാറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അതിവിദഗ്ധ തൊഴില്‍ പരിശീലനത്തിനും പ്രവൃത്തി പരിചയത്തിനും മുന്‍തൂക്കം നല്കി തൊഴില്‍ മേഖലയില്‍ ഉദ്യോഗാര്‍ഥികളെ പരിശീലിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സംഘടനയാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം.ഐസാങ്കേതികവിദ്യയിലൂന്നിയ വ്യാവസായിക പരിവര്‍ത്തനങ്ങളാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്ന് പ്രൊജക്റ്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂറ്റ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് കെ ഹരികുട്ടന്‍ പറഞ്ഞു.
ഡി.ആര്‍ ഡി ഒ ഡയറക്ടര്‍ ജനറല്‍ ടെസ്സി തോമസ്, വേണു രാജാമണി ഐ എഫ് എസ്, മറ്റ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, സംരംഭകര്‍, എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. കോണ്‍ഫറന്‍സിന്റെ ഭാഗമായി, മികച്ച പ്രൊജക്റ്റ്, മികച്ച പ്രൊജക്റ്റ് മാനേജര്‍ എന്നിവയുള്‍പ്പെടെ പത്തോളം മേഖലകളിലെ മികവിനുള്ള പ്രൊജക്റ്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അവാര്‍ഡുകള്‍ നവംബര്‍ 10നു ലെ മെരിഡിയനില്‍ ഹോട്ടലില്‍ നടക്കുന്ന ഗവണ്‍മെന്റ്, കോര്‍പ്പറേറ്റ് രംഗത്തെ ചീഫ് മാനേജര്‍മാരുടെ മീറ്റിങ്ങില്‍ പ്രഖ്യാപിക്കും.പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് കേരളാ ചാപ്റ്റര്‍ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക, വിവര സാങ്കേതിക മേഖലകളില്‍ ഗണ്യമായ സംഭാവനകളാണ് നടത്തിയിട്ടുള്ളത്. പ്രൊജക്റ്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തന മേഖലകള്‍ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ പ്രതിനിധികളുടെ സേവനം സമ്മേളനത്തില്‍ ഒരുക്കിയിട്ടുണ്ട്.