10-November-2023 -
By. Business Desk
കൊച്ചി: സ്ക്രീനുകളിലും അമ്പരപ്പിക്കുന്ന ഡിജിറ്റില്‍ മിഥ്യാധാരണകളിലും അടിമപ്പെട്ടു പോകുന്ന നവ യുഗത്തിലെ ബാല്യങ്ങളെ മോചിപ്പിച്ചെടുക്കാന്‍ യുവതിയായൊരു വീട്ടമ്മയുടെ മനസ്സില്‍ കുരുത്തൊരു മോഹ സാഫല്യമാണ് പ്ലേ ഹൗസ് അമ്യൂസ്മെന്റ് സ്റ്റാര്‍ട്ടപ്പ് കമ്പനിയും ' ദി കിഡ്സ് ക്യാപിറ്റല്‍ ' എന്ന കുട്ടികളുടെ യന്ത്രരഹിതമായ കളിസ്ഥലവും. അനുഭവങ്ങളുടെ നേരറിവില്‍ നിന്നും രൂപംകൊണ്ട ഈ യന്ത്ര രഹിത കളിയിടത്തില്‍ കുട്ടികള്‍ക്ക് സങ്കല്‍പ്പിക്കാനും, കളിക്കാനും, പരിധിയില്ലാതെ ആസ്വദിച്ച് മാനസിക ശാരീരിക ഉല്ലാസത്തിനും വളര്‍ച്ചയ്ക്കും ഇവിടെ അവസരമുണ്ടെന്ന് കിഡ്സ് ക്യാപിറ്റലിന്റെ സാരഥിയായ ദീപാ രാജേന്ദ്രബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൂര്‍ണ്ണമായും ശീതികരിച്ച കിഡ്സ് ക്യാപിറ്റലില്‍ രുചികരമായ ഭക്ഷണം ആസ്വദിച്ചു കുട്ടികളുടെ ജന്മദിനം, കിറ്റി പാര്‍ട്ടീസ് തുടങ്ങിയ ആഘോഷ പരിപാടികള്‍ നടത്താവുന്ന പാര്‍ട്ടി ഏരിയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഓര്‍മ്മകളില്‍ എക്കാലവും അത്ഭുതത്തോടെ തങ്ങിനില്ക്കും.
നൂതനവും ചിന്തനീയവും രസകരവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കളിയുടെയും പഠനത്തിന്റെയും സംഗമ ഭൂമി കൂടിയാണ് കൊച്ചിയിലെ ഇരുമ്പനത്തെ കൊച്ചി മധുര എന്‍ എച്ച് 85നോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഹൈ സ്ട്രീറ്റ് കാര്‍ണിവല്‍ മാളിലെ ഈ കിഡ്സ് പാര്‍ക്ക്. വിശാലമായ യന്ത്ര രഹിത പ്ലേ ഏരിയ, സുരക്ഷിതവും സൂപ്പര്‍വൈസ്ഡുമായ കളികള്‍, അന്താരാഷ്ട്ര ശുചിത്വ സുരക്ഷ മാനദണ്ഡങ്ങള്‍, ഭാവനയുടെയും സര്‍ഗാത്മകതയുടെയും ലോകം, സ്വാദിഷ്ടമായ ഫുഡ് കഫെ, പാര്‍ട്ടി ഹാള്‍ എന്നിവയാണ് കിഡ്്സ് ക്യാപിറ്റലില്‍ ഒരുക്കിയിരിക്കുന്നത്.സൂപ്പര്‍വൈസര്‍മാരുടെ നിരന്തരമായ നിരീക്ഷണം, ഉന്നത ഗുണനിലവാരമുള്ള വസ്തുക്കളാല്‍ നിര്‍മ്മിച്ച കളി ഉപകരണങ്ങള്‍, പ്രായവ്യത്യാസം അനുസരിച്ചുള്ള കളിസ്ഥലങ്ങള്‍, സുരക്ഷ മാര്‍ഗ്ഗ നിര്‍ദ്ദേശ സൂചികകള്‍, ക്യാമറ നിരീക്ഷണ സംവിധാനം തുടങ്ങിയവ സുരക്ഷയ്ക്കായി ഏര്പ്പെടുത്തിയിട്ടുടുണ്ട്. പ്രതലവും, കളിപ്പാട്ടങ്ങളും, കളി ഉപകരണങ്ങളും രോഗാണു മുക്തമാക്കുന്ന കര്‍ശന ക്ലീനിംഗ് പ്രോട്ടോകോള്‍, ശുചിത്വ നിലവാരവും അണുവിമുക്തമായ അന്തരീക്ഷവും പരിശോധിച്ചു ഉറപ്പുവരുത്താന്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍, പതിവ് വായു ഗുണനിലവാര പരിശോധനകള്‍, ജീവനക്കാര്‍ക്കിടയില്‍ നിര്‍ബന്ധ രോഗപരിശോധന തുടങ്ങിയ കാര്യങ്ങള്‍ ശുചിത്വ മാനദണ്ഡത്തിന്റെ ഭാഗമായി നടക്കും.
കുട്ടികളുടെ ക്രിയാത്മകതയും ഭാവന ശേഷിയും വര്‍ദ്ധിപ്പിക്കാനായി പസ്സില്‍ പറുദീസ, വിവിധ നിര്‍മ്മാണങ്ങള്‍, നിര്‍മ്മാണ പരിശീലനങ്ങള്‍ക്കുള്ള ലെഗോ ശേഖരം, കോട്ടകള്‍ നിര്‍മിക്കാനും മറഞ്ഞിരിക്കുന്ന നിധികള്‍ കണ്ടെത്താനുമായി സാന്‍ഡ് പ്ലേ ഒയാസിസ്, കലാപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കളിമണ്‍ സൃഷ്ടികള്‍, സാഹസികതക്കായി സ്ലൈംസെന്സേഷന് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന വിവിധ തരം ഭക്ഷണ സാധനങ്ങള്‍, പാനിയങ്ങള്‍, മധുര പലഹാരങ്ങള്‍, മുതിര്‍ന്നവര്‍ക്ക് ഭക്ഷണങ്ങള്‍ ആസ്വദിച്ചു വിശ്രമിക്കുന്നതിനും ഉതകുന്നതാണു ഫുഡ് കഫെയിലെ മെനു.ആകര്‍ഷകമായ ഡാന്‍സ് ഫ് ളോര്‍ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. നൃത്ത ചുവടുകള്‍ക്ക് അനുസരിച്ച് വിവിധ വര്‍ണ്ണങ്ങളില്‍ പ്രകാശിക്കുന്ന ലൈറ്റുകളും അതിശയകരമായ ശബ്ദ സംവിധാനങ്ങളുംകൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.മൂന്നു കോടിയില്‍പരം രൂപ മുടക്കി നിര്‍മ്മിച്ചിരിക്കുന്ന ഇവിടത്തെ കളി ഉപകരണങ്ങള്‍, ലൈറ്റ് തുടങ്ങിയ മുഴുവന്‍ ഉപകരണങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തവയാണ്. സാധാരണ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 8 വരെയും ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും രാത്രി 9 വരെയുമാണ് പ്രവര്‍ത്തന സമയം. ഒരു ടിക്കറ്റില്‍ 14 വയസ്സുള്ള ഒരു കുട്ടിക്കും മുതിര്‍ന്ന ഒരാള്‍ക്കും പ്രവേശനം ലഭിക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5 സെന്ററുകള്‍ ആരംഭിക്കുമെന്നും ഇതിനകം തന്നെ നിരവധി അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ദീപാ രാജേന്ദ്രബാബു പറഞ്ഞു.